- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കാമ്പസിലെ വീറും വാശിയും പ്രകടമായ ഫോസ ദുബൈ സ്പോർട്സ് ഡേ സമാപിച്ചു
ദുബായ്: സ്പോർട്സ് മത്സരങ്ങളിൽ കാമ്പസ് കാലത്തെ വെല്ലുന്ന വീറും , വാശിയും പ്രകടമാക്കി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ - ഫോസ ദുബായ് സംഘടിപ്പിച്ച സ്പോർട്സ് ഡേ - ഫോസ്പോർട്‌സ് ദുബൈയിൽ സമാപിച്ചു. അത്യന്തം വാശിയേറിയ മത്സരങ്ങൾക്ക് ശേഷം വർണ്ണ ശബളമായ മാർച്ച് പാസ്റ്റോടെ സ്പോർട്സ് , ഗെയിംസ് മത്സരങ്ങൾക്ക് തിരശീല വീണു. വിവിധ ടീമുകൾക്ക് മലയിൽ മുഹമ്മദലി , ഷഫീർ നടക്കാവിൽ ( ഗ്രീൻ ) , ജമീൽ ലത്തീഫ് , ഫാരിസ് സി ടി ( റെഡ് ), റാബിയ ഹുസൈൻ , കബീർ വയനാട് ( യെല്ലോ), സി എച്ച് അബൂബക്കർ , റഊഫ് അബ്ദുല്ല ( ബ്ലൂ ) എന്നിവർ നേതൃത്വം നൽകി.
39 പോയന്റുകൾ നേടി റെഡ് ടീം ഒന്നാം സ്ഥാനവും , 34 പോയിന്റ് നേടി യെല്ലോ ടീം രണ്ടാം സ്ഥാനവും , 27 പോയിന്റ് നേടി ഗ്രീൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫുട്‌ബോൾ , ഷട്ടിൽ , കമ്പവലി , നടത്തം തുടങ്ങി 10 ഇനങ്ങളിൽ വളരെ ആവേശകരമായ മത്സരങ്ങളാണ് നടന്നത് .
റിയാസ് ചേലേരി (സബീൽ പാലസ് ) മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. അസൈനാർ പി ടി , ഹംസ പയ്യോളി , റാഷിദ് കിഴക്കയിൽ , ഹബീബ് വാഴക്കാട് , യാസർ ഹമീദ് തുടങ്ങിയവർ സമ്മാന ദാനം നിർവ്വഹിച്ചു.ജലീൽ മഷ്ഹൂർ ,സമീൽ സലാം , ജൗഹർ,നബീൽ നാരങ്ങോളി , അഫ്‌സൽ ഷ്യാം , ഉനൈസ് , അഹമ്മദ് പാലമടത്തിൽ, ഷാഫി, രിഫിയത്ത് , ഫിഫ റഫറി മുസ്തഫ കാരയിൽ ( ഫുട്‌ബോൾ ), റിയാസ് മാലൂർ ( കമ്പവലി ) തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു .
'ദി ബൈസിക്കിൾ ഷോപ്പ് ' മെഗാ റാഫിൾ ഡ്രോ യിൽ ലാസ്പിനാസ് വിജയികളായി. പോസ്റ്റർ സ്റ്റാറ്റസ് വ്യൂ മത്സരത്തിൽ അബ്ദുൽ റഊഫ് വിജയിയായി.