മസ്‌കത്ത്: ഒമാനിൽ കണ്ണൂർ സ്വദേശി നിര്യാതനായി.സോഷ്യൽ ഫോറം പ്രവർത്തകൻ കൂടിയായ കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ഷാനവാസ് (41) ആണ് ജലാൻ ബുആലിയിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രിയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

കണ്ണൂർ ചിറ്റാരിപ്പറമ്പ് നല്ലവീട്ടിൽ ഹൗസിൽ അബൂബക്കറിന്റെയും റാബിയയുടെയും മകനാണ്. ഭാര്യ: ഷഹീറ. ഷാസിൽ ഷാൻ (8) ഏക മകനാണ്. രണ്ടുവർഷത്തിലേറെയായി ജലാൻ ബുആലിയിൽ ഗ്രോസറി ഷോപ്പ് നടത്തിവരികയായിരുന്നു. കോവിഡ് പരിശോധനയ്ക്കുശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.