- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ട് വീണ്ടും ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; ഭീകരർക്കായി തിരച്ചിൽ
ശ്രീനഗർ: ജമ്മു- കശ്മീരിൽ കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ട് വീണ്ടും ഭീകരാക്രമണം. ബുദ്ഗാമിൽ രാഹുൽ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചു കൊന്നു. റവന്യൂ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ രാഹുലിനെ ചധൂരയിലെ തഹസീൽ ഓഫീസ് പരിസരത്ത് വച്ചാണ് വെടിവെച്ചു കൊലപ്പെടുത്തിയത്.
ഉടൻ തന്നെ രാഹുലിനെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ പ്രദേശം വളഞ്ഞ് സുരക്ഷാസേന ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
രണ്ട് തീവ്രവാദികൾ ഭീകരസംഘത്തിലുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പിസ്റ്റൾ ഉപയോഗിച്ചാണ് ഇവർ വെടിയുതിർത്തതെന്നും പൊലീസ് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം ബന്ദിപ്പോരയിൽ ഒരു ഭീകരനെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു. ഇതിന് പിന്നാലെ അനന്ത്നാഗിലും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഭീകരൻ ഗുൽസാർ അഹമ്മദ് ആണ് ബന്ദിപോരയിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.




