- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടാൽ ആലിയാ ഭട്ടിനെ പറിച്ചു വെച്ച പോലെ; അത്രയേറെ രൂപ സാദൃശ്യവുമായി ആലിയയുടെ അപര; സെക്കൻഡ് ആലിയ എന്ന് വാഴ്ത്തി സോഷ്യൽ മീഡിയ: വീഡിയോ കാണാം
രൂപ സാദൃശ്യം കൊണ്ട് പല താരങ്ങളുടേയും അപരന്മാരും അപരകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ബോളിവുഡ് താരം ആലിയ ഭട്ടിനോട് രൂപസാദൃശ്യമുള്ള യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കണ്ടാൽ ആലിയ ആണെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ. സെക്കൻഡ് ആലിയ എന്നാണ് യുവതിയെ സോഷ്യൽ മീഡിയ വാഴ്‌ത്തുന്നത്.
സെലസ്റ്റി ബെയ്‌റഗേ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ദിൽതോ പാഗൽഹേ എന്ന ചിത്രത്തിലെ ഗാനത്തിന് ചുണ്ടു ചലിപ്പിക്കുന്നതാണ് വിഡിയോ. ആലിയ ഭട്ടിന്റെ ഗംഗുഭായ് ലുക്കിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 'കബ്തക് ചുപ് ബൈത്തേ' എന്ന ഗാനത്തിനു ചുവടുവയ്ക്കുന്ന വിഡിയോയും യുവതി പങ്കുവച്ചിട്ടുണ്ട്. ആലിയ ഭട്ടിനോട് വളരെയധികം സാദൃശ്യമുള്ള യുവതിയുടെ വിഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.
വീഡിയോ വന്നതിന് പിന്നാലെ രണ്ടാമത്തെ ആലിയ ഭട്ട് എന്നാണ് ഒരാൾ കമന്റ് ചെയതത്. മൂന്നുലക്ഷംപേരാണ് വിഡിയോ ലൈക്ക് ചെയ്തത്. ആലിയയുടെ മുഖഛായയുള്ള വ്യക്തി എന്ന രീതിയിലാണ് യുവതി പ്രശസ്തയായത്. അസം സ്വദേശിയായ യുവതി ഇൻസ്റ്റഗ്രാമിൽ നിരന്തരം വിഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. രാജസ്ഥാൻ തെരുവിൽ നിന്നുള്ള, യുവതിയുടെ വിഡിയോ കഴിഞ്ഞ വർഷം വൈറലായിരുന്നു.