രു നിശ്ചിത മൂല്യത്തിൽ കൂടുതലുള്ള ഇലക്ട്രിക് കാറുകൾക്ക് അടുത്ത വർഷം മുതൽ വാറ്റ് ബാധകമാകുമെന്ന് നോർവീജിയൻ സർക്കാർ വ്യാഴാഴ്ച പുതുക്കിയ ദേശീയ ബജറ്റിൽ പ്രഖ്യാപിച്ചു. പുതിയ സബ്സിഡി സ്‌കീമിന് കീഴിൽ, 500,000 ക്രോണറിലധികം വിലയുള്ള എല്ലാ ഇലക്ട്രിക് കാറുകൾക്കും ഉപഭോക്താക്കൾ വാറ്റ് നൽകേണ്ടതുണ്ട്. 2023 ജനുവരി 1 മുതൽ വാറ്റ് നിരക്കുകൾ നിലവിൽ വരും.

ഇപ്പോൾ മുതൽ വർഷാവസാനം വരെ വാങ്ങുന്ന കാറുകളെ വില പരിഗണിക്കാതെ തന്നെ വാറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കും.പുതിയ സബ്സിഡി സ്‌കീമിന് കീഴിൽ, 600,000 ക്രോണറിലധികം സ്റ്റിക്കർ വിലയുള്ള ഇലക്ട്രിക് കാർ വാങ്ങുന്നത് 25,000 ക്രോണറലധികം വില ഉയരും.

വാറ്റ് ചാർജുകൾ കാരണം 1 മില്യൺ ക്രോണറിൽ കൂടുതലുള്ള ഇലക്ട്രിക് കാറുകൾക്ക് 12.5 ശതമാനം വില കൂടും.വാറ്റ് ഏർപ്പെടുത്തിയതിനെ നോർവേയിലെ ഇലക്ട്രിക് കാർ അസോസിയേഷൻ വിമർശിച്ചു.നോർവേയിൽ വിറ്റഴിക്കുന്ന പുതിയ കാറുകളിൽ പകുതിയിലേറെയും വൈദ്യുത വാഹനങ്ങളാണ്. ഇതിന് നികുതി ആനുകൂല്യങ്ങൾ സംഭാവന
നലകിയിരുന്നു.