ക്ലൻഡിൽ കൺജഷൻ ചാർജിങ് ഏർപ്പെടുത്താനുള്ള പദ്ധതികൾ സർക്കാർ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതോടെ ഓക്ലാൻഡുകാരെ അവരുടെ കാറുകൾ ഉപേക്ഷിച്ച് പൊതുഗതാഗതത്തിലേക്ക് മടക്കിയക്കാനും ഇത് മൂലം നഗരത്തിലെ തിരക്ക് കുറയ്ക്കുകയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.

എമിഷൻ റിഡക്ഷൻ പ്ലാൻ പുറത്തിറക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചാർജുകൾ ചുമത്തിയാല് തിരക്ക് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തിരക്കേറിയ സമയങ്ങളിൽ സെൻട്രൽ ഓക്ക്ലൻഡ് നഗരത്തിൽ എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനും ഡ്രൈവർമാർക്ക് ഒരു ദിവസം 7 ഡോളർ വരെ നൽകേണ്ടി വന്നേക്കാം.