- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റ്: ഇന്ന് രാജേഷ് വൈദ്യയും സംഘവും അവതരിപ്പിക്കുന്ന കച്ചേരി
ബഹ്റൈൻ കേരളീയ സമാജവും സൂര്യയും ഇന്ത്യൻ എംബസിയും ബഹ്റൈൻ കൾച്ചറൽ അഥോറിറ്റിയുമായി സഹകരിച്ച് നടത്തുന്ന ഇൻഡോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ പതിനൊന്നാം ദിവസമായ മെയ് പതിമൂന്നിന് പ്രശസ്ത വീണ വാദകനായ രാജേഷ് വൈദ്യയും സംഘവും അവതരിപ്പിക്കുന്ന കച്ചേരി ഉണ്ടായിരിക്കുന്നതാണ്.ഭുവനേഷ്, കുമാരൻ, മോഹൻ, സായി ഹരി തുടങ്ങിയവർ രാജേഷ് വൈദ്യയെ അനുഗമിക്കും
വൈകിട്ട് 7.30 മണിക്ക് ആരംഭിക്കുന്ന കലാ സന്ധ്യ ഇൻഡോ ബഹറൈൻ കൾച്ചറൽ എക്‌സ്‌ചേഞ്ചിന്റെ ഭാഗമാണെന്നും അറബ് കലാലോകത്തേക്കുള്ള വാതായനമാണെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും വർഗ്ഗീസ് കാരക്കലും കൺവീനർ പ്രശാന്തും സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു
കലാപ്രദർശനങ്ങൾ ആസ്വദിക്കുന്നതിനായി മുഴുവൻ കലാപ്രേമികളെയും ക്ഷണിക്കുന്നു. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
Next Story