- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് ജെമ്മാസ് സ്‌കൂളിലേക്ക് ഫ്രറ്റേണിറ്റി മാർച്ച് നടത്തി
മലപ്പുറം: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സെന്റ് ജമ്മാസ് സ്‌കൂൾ അദ്ധ്യാപകനും, സിപിഎം നേതാവും നഗരസഭാംഗവുമായ കെ.വി ശശികുമാറിനെ ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മറ്റി സെന്റ് ജമ്മാസ് സ്‌കൂളിലേക്ക് മാർച്ച് നടത്തി. നിരവധി വിദ്യാർത്ഥിനികളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടും പ്രതിയെ സംരക്ഷിച്ച സ്ഥാപന മേധാവികൾക്കെതിരെ കേസെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഫ്രറ്റേണറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സഫ്വാൻ തിരൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹാദിക്ക് എൻ.കെ, ജില്ലാ കമ്മിറ്റി അംഗവും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ സാജിദ വടക്കാങ്ങര എന്നിവർ സംസാരിച്ചു. ഷമീം, അനസ് നസീർ, കമറുന്നീസ എന്നിവർ നേതൃത്വം നൽകി.
Next Story