മാനിൽ ഞായറാഴ്ച മുതൽ 'ഫ്‌ളെക്‌സിബ്ൾ വർക്കിങ് സിസ്റ്റം' നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ജോലിക്ക് എത്തുന്നതിനോ ജോലി അവസാനിപ്പിക്കുന്നതിനോ കൃത്യമായ സമയം നിശ്ചയിക്കാതെ ജീവനക്കാർക്ക് ഇഷ്ടാനുസരണം സമയം തെരഞ്ഞെടുക്കാമെന്നതാണ് പുതിയ രീതിയുടെ പ്രത്യേകത. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്കാണ് ഈ സംവിധാനം ബാധകമാവുക.

ഒമാനിൽ സിവിൽ സർവീസ് നിയമവും അതിന്റെ ഭാഗമായ ചട്ടങ്ങളും ബാധകമായ സർക്കാർ സ്ഥാപനങ്ങൾക്ക് മെയ് 15 തിങ്കളാഴ്ച മുതൽ 'ഫ്‌ളെക്‌സിബ്ൾ വർക്കിങ് സിസ്റ്റം' നടപ്പാക്കുന്നതായാണ് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ജീവനക്കാരുടെ ഹാജറും ജോലി അവസാനിപ്പിച്ച് പോകുന്ന സമയവും സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാൻ ഇനി മുതൽ സാധിക്കും.

പുതിയ രീതി അനുസരിച്ച് രാവിലെ 7.30 മുതൽ വൈകുന്നേരം 4.30വരെയായിരിക്കും സർക്കാർ ജീവനക്കാർക്ക് ജോലി ചെയ്യാൻ സാധിക്കുക. ഇതിനിടയിൽ ഏഴ് മണിക്കൂർ ജീവനക്കാർ തുടർച്ചയായി ജോലി ചെയ്തിരിക്കണമെന്നതാണ് വ്യവസ്ഥ. ജോലി തുടങ്ങുന്ന സമയം മുതലായിരിക്കും ജോലി സമയം കണക്കാക്കുന്നത്.