- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ഡമോക്രാറ്റിക്ക് ബിൽ യുഎസ് സെനറ്റിൽ പരാജയപ്പെട്ടു
വാഷിങ്ടൺ ഡി.സി.: അമേരിക്കയിൽ നിലവിലുള്ള ഗർഭഛിദ്രാനുകൂലനിയമം (റോ.വി.വേഡ്) റദ്ദാക്കുന്നതിനുള്ള നടപടികൾ സുപ്രീം കോടതിയിൽ പുരോഗമിക്കെ, ഇതിന് തടയിടുന്നതിന് ഫെഡറൽ ലോ കൊണ്ടുവരുന്നതിന് ഡമോക്രാറ്റുകൾ സെനറ്റിൽ അവതരിപ്പിച്ച ബിൽ റിപ്പബ്ലിക്കൻ എതിർപ്പിനെ തുടർന്ന് തള്ളിക്കളഞ്ഞു.
മെയ് 12 ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 49 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ 51 പേർ എതിർത്ത് വോട്ടു ചെയ്തു. ഡമോക്രാറ്റുകൾക്കും, റിപ്പബ്ലിക്കൻസും 50 വീതം അംഗങ്ങളുളഅള സെനറ്റിൽ മുഴുവൻ റിപ്പബ്ലിക്കൻ അംഗങ്ങളും, ഡമോക്രാറ്റിക്ക് പാർട്ടിയിലെ ഒരംഗവും ബില്ലിനെ എതിർത്തതാണ് പരാജയപ്പെടാൻ കാരണം. ഗർഭസ്ഥ ശിശുക്കളുടെ ഭാഗ്യമായിട്ടേ ഇതിനെ കരുതാനാകൂ എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയംഗങ്ങൾ ബില്ലിന്റെ പരാജയത്തെ കുറിച്ചു പ്രതികരിച്ചത്.
സുപ്രീം കോടതി വർഷങ്ങളായി നിലനിൽക്കുന്ന ഗർഭഛിദ്രത്തിന് ഭരണഘടന നൽകുന്ന അവകാശം നീക്കം ചെയ്യുന്നതിന് തത്വത്തിൽ അംഗീകരിച്ചതിനുശേഷം ദേശവ്യാപകമായി ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും, പ്രതിഷേധങ്ങൾ ഉയരുകയാണ്.
സുപ്രീം കോടതി ജഡ്ജിമാരുടെ വസതിക്കു മുമ്പിൽ പോലും ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഡമോക്രാറ്റിക് പാർട്ടിയും, പ്രസിഡന്റ് ബൈഡനും സുപ്രീം കോടതിയുടെ ഈ നീക്കത്തിൽ നിരാശരാണ്. ഇതിനെ മറികടക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് അണിയറയിൽ ശക്തമായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.