- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മികച്ച നഴ്സുമാർക്കായി ഗ്ലോബൽ നഴ്സിങ് ലീഡർ ഷിപ്പ് അവാർഡുകൾ; ഇന്റർ നാഷണൽ നഴ്സ്സസ് ഡേ ആഘോഷം വർണാഭമായി
മെൽബൺ : ഇന്ത്യ- ഫസഫിക്ക് രാജ്യങ്ങളിൽ ജോലിചെയ്യുന്ന നഴ്സുമാരെ WHO ലീഡർഷിപ്പ് നിലവാരത്തിൽ ഉയർത്തികൊണ്ടുവരുന്നതിനായി മെൽബൺ കേന്ദ്രമാക്കി ഗ്ലോബൽ നഴ്സിങ് ലീഡർഷിപ്പ് അക്കാഡമി ( GNLA ) ആരംഭിക്കുവാൻ തീരുമാനിച്ചതായി ഓസ്ട്രേലിയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന IHM , IHNA എന്നി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ CEO ബിജോ കുന്നുംപുറത്തു അറിയിച്ചു
. 2022 ൽ 20 നഴ്‌സുമാരെയാണ് ഗ്ലോബൽ നഴ്സിങ് ലീഡർ ഷിപ്പ് അവാർഡുകൾക്ക് പരിഗണിക്കുന്നതെന്ന് ഇന്റർനാഷണൽ നഴ്സസ് ഡേ യോട് സഘടിപ്പിച്ച സെമിനാറിൽ ബിജോ പറഞ്ഞു.ആദ്യഘട്ടമായി ഇന്ത്യ- ഫസഫിക്ക് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെയാണ് അവാർഡിനായി പരിഗണിക്കുക ,ഈ രംഗത്തെ പ്രശസ്തരായ വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിൽ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അവാർഡുകൾ തീരുമാനിക്കുക . അവാർഡ് ലഭിച്ചവർക്ക് മെൽബണിൽ നടക്കുന്ന ഗ്ലോബൽ നഴ്സിങ് ലീഡർഷിപ്പ് അക്കാഡമിയുടെ ഫെലോഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിക്കും . .
സാങ്കേതികവിദ്യയും വൈദഗ്ദ്ധ്യവും നഴ്‌സിങ് -ആരോഗ്യ മേഖലകളിലെ സാദ്ധ്യതകളെ ആഗോളതലത്തിൽ തന്നെ അനുദിനം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മികവുറ്റ സേവനം നൽകുന്നവരെ അന്തർദേശിയ തലത്തിൽ ആദരിക്കുകകൂടി ചെയ്യുകയെന്നതാണ് ഗ്ലോബൽ നഴ്സിങ് അക്കാദമി ലക്ഷ്യമിടുന്നത് .
കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 17500 ൽ പരം നഴ്സുമാരെ ഇന്ത്യ- ഫസഫിക്ക് രാജ്യങ്ങളിൽ നിന്ന് ഓസ്ട്രേലിയിൽ എത്തിച്ചു ഇവിടത്തെ സ്ഥാപനങ്ങളിൽ പഠിപ്പിച്ചു തൊഴിലും , ജീവിതനിലവാരവും ഉറപ്പാക്കിയ IHM IHNA കോളേജുകൾ സ്വകാര്യ ആരോഗ്യ മേഖലകളിൽ മാതൃക സ്ഥാപനങ്ങളായി മാറുകയും ഓസ്ട്രേലിയിലെ ആറ് ക്യാമ്പസുകളിലായി ഇപ്പോൾ നഴ്സിംഗിൽ മാസ്റ്റേഴ്‌സ് ഉൾപ്പടെ പതിനഞ്ചിൽ പരം കോഴ്സുകൾ നടത്തുന്നുണ്ട് .
ഇന്റർ നാഷണൽനഴ്സ്സസ് ഡേ യോട് അനുബന്ധിച്ചു സംഘടിപ്പിച്ചആഘോഷം കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു.