യർലണ്ടിലുടനീളം നടത്തിയ ഇന്ധന സർവേയിൽ ഡീസലിന്റെയും പെട്രോളിന്റെയും വില വരും ദിവസങ്ങളിൽ ലിറ്ററിന് 2 യൂറോയിലേക്ക് അടുക്കുന്നതായി കണ്ടെത്തി.പെട്രോൾ ലിറ്ററിന് 20 സിയും ഡീസലിന് 15 സിയും സർക്കാർ വെട്ടിക്കുറച്ചത് കടത്തി വെട്ടി അടുത്ത ആഴ്ചയ്ക്കുള്ളിൽ രാജ്യത്തുടനീളമുള്ള ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ നല്കുന്ന സൂചന.

ഡബ്ലിനിൽ ഒരു ലിറ്റർ ഡീസലിന്റെ ശരാശരി വില 1.97 യൂറോയാണ്. ഇത് 2c ദേശീയ ശരാശരിയായ 1.95 യൂറോയേക്കാൾ രണ്ട് സി കൂടുതലാണ്. ഈആഴ്ചയുടെ അവസാനത്തോടെ, ഏറ്റവും ഉയർന്ന ഡീസൽ വിലയായ 1.99 യൂറോ വെസ്റ്റ്മീത്ത്, ഡബ്ലിൻ കൗണ്ടികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്ഏപ്രിലിലെ ദേശീയ ശരാശരി ഡീസൽ വില ലിറ്ററിന് 1.90 യൂറോയും പെട്രോളിന് 1.80 യൂറോയുയേയും തകർത്തിരിക്കുകയാണ്.

ദേശീയ പെട്രോൾ വിലയും കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ലിറ്ററിന് 6 സി വർധിച്ചു.ഒരു ലിറ്റർ പെട്രോളിന്റെ ദേശീയ ശരാശരി ഇപ്പോൾ €1.86 ആണ്, എന്നാൽ കോർക്ക്, കിൽഡെയർ കൗണ്ടികളിൽ ശരാശരി 1.88 യൂറോയും ഡബ്ലിനിൽ 1.87 യൂറോയുമാണ് വരുന്നത്.കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ധനവില പെട്രോളിന് 14 സിയും ഡീസലിന് 32 സിയുംആണ് വർദ്ധിച്ചത്.