റ്റാലിയൻ സർക്കാർ നിലവിലെ മാസ്‌ക് ധരിക്കുന്നതിനുള്ള നിയമങ്ങൾ ജൂൺ 15 വരെ നിലനിർത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്. അതായത് ഫ്‌ളൈറ്റുകളിലും വിമാനത്താവളങ്ങളിലും മാസ്‌ക് ധരിക്കണമെന്ന യൂറോപ്യൻ യൂണിയൻ വ്യാപകമായ നിബന്ധന അവസാനിച്ചാലും, ഇറ്റലിയിലേക്കോ അവിടെ നിന്നോ യാത്ര ചെയ്യുന്ന എല്ലാ വിമാന യാത്രക്കാർക്കും മാസ്‌ക് നിർബന്ധം ബാധകമാകും.

വിമാനങ്ങളിൽ യാത്രക്കാർ മുഖംമൂടി ധരിക്കുന്നത് തുടരേണ്ടിവരുമെന്ന് സ്പാനിഷ് സർക്കാർ വ്യാഴാഴ്ച അറിയിച്ചിരുന്നു. എന്നാൽ ജർമനിയിലെ പൊതുഗതാഗതത്തിൽ നിർബന്ധിത മാസ്‌ക് ധാരണം ഉടൻ ഒഴിവാക്കിയേക്കും. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ജർമ്മനിയിലെ ആളുകൾ പൊതുഗതാഗതത്തിൽ മാസ്‌ക് ധരിക്കേണ്ടിവന്നു. എന്നാൽ ഈ നിയമം മാറ്റുന്നതിലും ഫ്‌ളൈറ്റുകളിൽ നിർബന്ധിത മാസ്‌കുകൾ ഒഴിവാക്കാൻ യൂറോപ്യൻ യൂണിയൻ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയതിന്റെ പിന്നാലെയാണ് ഒഴിവാക്കുന്ന നടപടിയെക്കുറിച്ച് ജർമൻ ഗതാഗത മന്ത്രി സൂചന നൽകിയത്.

ബസ്സുകളിലും ട്രെയിനുകളിലും ട്രാമുകളിലും ആളുകൾ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകളയുമെന്നാണ് ഗതാഗത മന്ത്രി വോൾക്കർ വിസിങ് നിർദ്ദേശിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടനുണ്ടായേക്കുമെന്നാണ് സൂചന.