കൽബ ; യു എ ഇ പ്രസിഡന്റ്ഉ അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ്സ് ശൈഖ ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ന്ററെ ആകസ്മിക നിര്യാണത്തിൽ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ കമ്മിറ്റി, ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സിഅബൂബക്കർ അഗാധമായ ദുഃഖവും അനുശോചനം രേഖപ്പെടുത്തി.

പുരോഗതിയുടെയും വികസനത്തിന്റെയും ആധുനിക യുഗത്തിലേക്ക് യു എ ഇ യെ കൈപിടിച്ചു ഉയർത്തിയ ദീർഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള മനുഷ്യസ്‌നേഹിയായ ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ. ഇവിടുത്തെ പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം സഹോദരതുല്യം സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചേർത്ത് നിർത്തുകയും ചെയ്ത രക്ഷിതാവിനെയാണ് നഷ്ട്ടപ്പെട്ടിരിക്കുന്നതെന്നും യു എ ഇ ക്കു മാത്രമല്ല സമാധാനം ആഗ്രഹിക്കുന്ന ലോകത്തിനു തന്നേ ഒരു തീരാനഷ്ട്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.