2004മുതൽ യു.എ.ഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം യു എ ഇ യ്ക്ക് മാത്രമല്ല പ്രവാസികളായ ഇന്ത്യക്കാർക്കും തീരാനഷ്ടമാണ്.രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ മരണത്തെ തുടർന്ന്, ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം യുഎഇയുടെ വളർച്ചയിൽ എന്നും കൂടെ നിന്നിട്ടുള്ള ഇന്ത്യൻ പ്രവാസികളെ എപ്പോഴും ചേർത്തുനിർത്തിയ ഭരണാധികാരിയായിരുന്നു. ലോകത്തിലെമ്പാടു നിന്നും എത്തിയ പ്രവാസി ജനതയെ സ്വീകരിച്ച മഹാനായ ഭരണാധികാരിയായ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് കേരളവുമായി അടുത്തബന്ധം നിലനിർത്തിയുരുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ പരമോന്നത കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിന്റെ ചെയർമാനുമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഓവർസീസ് എൻ സി പി അനുശോചനം രേഖപ്പെടുത്തുന്നു.