- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിൽ നാളെ നെയ്യാട്ടം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി നാളെ ഞായറാഴ്ച നെയ്യാട്ടം നടക്കും. വയനാട് മുതിരേരി കാവിൽ നിന്നുള്ള വാൾ എഴുന്നള്ളത്ത് ഞായറാഴ്ച സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തും. വാൾ ഇക്കരെ ക്ഷേത്രസന്നിധിയിൽ എത്തിയാൽ ഉടനെ നെയ്യ് അമൃത് വ്രതക്കാർ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കും.
പല സ്ഥലത്തുനിന്നും ഉള്ള ആളുകൾ കൂടിച്ചേർന്ന് കാലങ്ങളായി വ്രതം നോറ്റ് ശേഷമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാറ്. മറ്റു ചടങ്ങുകൾക്ക് ശേഷം സ്ഥാനിക ബ്രാഹ്മണർ ചേർന്ന് അഷ്ടബന്ധം നീക്കി സ്വയം ഭൂവിൽ നീ അഭിഷേകം നടത്തും. ഇദ്ദേഹം ഇല്ലാതെയുള്ള ആരാധനയാണ് കൊട്ടിയൂരിൽ. അപൂർവമാണ് ഇത്തരത്തിലുള്ള അമ്പലങ്ങൾ കാണാറ്.
തിങ്കളാഴ്ച രാത്രി മണത്തണ കരിമ്പന ഗോപുരത്തിൽ നിന്ന് ഭണ്ടാരം എഴുന്നള്ളത്തും നടക്കും. കരിമ്പനയിലെ ഗോപുരത്തിലെ നിലവറയ്ക്കുള്ളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണ വെള്ളി പാത്രങ്ങളും ഭണ്ഡാരങ്ങളും സന്ധ്യയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളത്തായി എത്തിക്കും.
പല സ്ഥലത്തുനിന്നും ആളുകൾ എത്തിച്ചേരുന്ന അമ്പലമാണ് കൊട്ടിയൂര്. അക്കരെ കൊട്ടിയൂർ ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങൾ ഉണ്ട്. ബാവലി പുഴയുടെ തീരത്താണ് കൊട്ടിയൂർ അമ്പലം. അമ്പലം എന്നതുതന്നെ വെള്ളത്തിലാണ്. ഉത്സവത്തിൽ പങ്കെടുക്കാനായി ജനത്തിരക്കേറിയ കഴിഞ്ഞാൽ അമ്പലത്തിൽ വെള്ളം നിറയും. ഈ വെള്ളത്തിലൂടെ വേണം ആളുകൾ നടക്കുന്ന ക്ഷേത്ര ദർശനം നടത്താൻ.
ഇതിനുള്ള മറ്റൊരു പ്രധാനപ്പെട്ട വിശ്വാസം എന്തെന്നാൽ ഇവിടെ നിന്നും കല്ലുകൾ ശേഖരിച്ച് ഉരസിയാൽ അത് ഭസ്മമായി മാറും. എന്നാൽ കൊട്ടിയൂർ അമ്പല പ്രദേശത്തുനിന്ന് അല്ലാതെ നമ്മൾ ഇവിടെ നിന്നും ശേഖരിച്ച കല്ലുകൾ ഉരസിയാൽ ഭസ്മം ആവില്ല.
അമ്പലത്തിലെ പ്രദേശത്ത് നിന്നും മാത്രമേ ഇത്തരത്തിൽ ഭസ്മമായി മാറുകയുള്ളൂ എന്നുള്ള സത്യവും ഉണ്ട്.
പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണത്രേ ദക്ഷൻ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തിൽ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതിൽ ദുഃഖിതയായ സതീദേവി യാഗാഗ്‌നിയിൽ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവൻ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യർത്ഥന പ്രകാരം ദക്ഷനെ പുനർജീവിപ്പിച്ചു യാഗം പൂർത്തിയാക്കി ശിവൻ തപസനുഷ്ടിക്കാൻ കൈലാസത്തിലേക്ക് പോയി.
പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും, കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തിൽ ഇന്നു കാണുന്ന ചിട്ടകൾ ഉണ്ടാക്കിയത് ശങ്കരാചാര്യർ ആണെന്ന് കരുതുന്നു.
കൊട്ടിയൂരിലെ വൈശാഖ മഹോത്സവത്തിനാണ് നാളെ തിരി തെളിയുക. അമ്മാറയ്ക്കൽ തറയിലും മുത്തപ്പൻ ദേവസ്ഥാനവും സ്ഥാപിക്കാനുള്ള വലിയ കുടകൾ കൊട്ടിയൂരിൽ എത്തിക്കും. മെയ് 21 ന് തിരുവോണം ആരാധനയും ശനിയാഴ്ച ഇളനീർ നടക്കും. പ്രധാന ചടങ്ങായ ഇളകിയാട്ടം 22 ഞായറാഴ്ച നടക്കും.