ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രയർലൈൻ എട്ടാം വാർഷികത്തോടനുബന്ധിച്ചു മെയ്‌ 17നു ചേരുന്ന പ്രത്യേക സമ്മേളനത്തിൽ റവ ഫാ ഡോ അലക്‌സാണ്ടർ കുരിയൻ മുഖ്യ സന്ദേശം നൽകുന്നു .

പ്രസിഡണ്ട്‌ബൈഡന്റെ കമ്മീഷൻ എക്‌സിക്യൂട്ടീവ് ഡിറക്ടറും, മലയാളിയും , യുഎസിൽ ഭരണ പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽക്കുകയും ചെയ്തിട്ടുള്ള ഓർത്തഡോക്‌സ് വൈദീകനാണ് റവ ഫാ ഡോ അലക്‌സാണ്ടർ കുരിയൻ

കഴിഞ്ഞ എട്ടു വർഷമായി .വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്റർ നാഷണൽ പ്രയർ ലയ്ൻ.ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 (ന്യൂയോർക്ക് ടൈം) നാണ് പ്രയർ ലയ്ൻ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗൽഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. മെയ്‌ 12ന് ചൊവ്വാഴച എട്ടാം വാർഷികത്തോടനുബന്ധിച്ചു പ്രയർ ലൈൻ സന്ദേശം നൽകുന്ന റവ ഫാ ഡോ അലക്‌സാണ്ടർ കുരിയൻ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന , ഫോൺ നമ്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.ഫോൺ: ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602(കോർഡിനേറ്റർ