- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ചാണകത്തിൽ ലക്ഷ്മീദേവി വസിക്കുന്നു; ഗോമൂത്രത്തിൽ ഗംഗാദേവി കുടിയിരിക്കുന്നു'; വിഘ്നങ്ങൾ നീക്കാൻ വീടുകളിൽ ഗോമൂത്രം തളിക്കുന്നത് അത്യുത്തമമെന്ന് യുപി മന്ത്രി
ലഖ്നൗ: ഗോമൂത്രത്തിൽ ഗംഗാദേവി കുടിയിരിക്കുന്നുണ്ടെന്നും വിഘ്നങ്ങൾ നീക്കാൻ വീടുകളിൽ ഗോമൂത്രം തളിക്കുന്നത് അത്യുത്തമമെന്നും ഉത്തർപ്രദേശ് മന്ത്രി. ഫത്തേപുരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സംസ്ഥാനമൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാൽ സിങ് പ്രസ്താവന നടത്തിയത്.
ഗോമൂത്രം തളിക്കുന്നതോടെ വാസ്തുപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ എല്ലാ വിഘ്നങ്ങളും മാറുമെന്നുമാണ് മന്ത്രി പറയുന്നത്. ചാണകത്തിൽ ലക്ഷ്മീദേവി വസിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. തത്വശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം നേടിയ ധരംപാൽ സിങ് അദ്ധ്യാപകനായും കർഷകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഗോസംരക്ഷണത്തിനായി സംസ്ഥാനത്ത് നിർമ്മിച്ച രക്ഷാകേന്ദ്രങ്ങളിൽ പശുക്കൾ നേരിടുന്ന ദുരവസ്ഥയെ കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന്, പശുസംരക്ഷണകേന്ദ്രങ്ങളുടെ വികസനത്തിനായി സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും താമസിയാതെ പ്രശ്നപരിഹാരമുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.
ബാന്ദയിലേക്ക് തിരിക്കുന്നതിന് മുമ്പ് പാർട്ടി ഭാരവാഹികളും എംഎൽഎമാരുമായി ധരംപാൽ സിങ് ചർച്ച നടത്തി. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഗോസംരക്ഷണകേന്ദ്രങ്ങളുടെ വികസനത്തിനുള്ള നിർദേശങ്ങൾ നൽകി.




