- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൃഗങ്ങളെ സംരക്ഷിക്കാനെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്; കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല; ഞാൻ എന്തിനെയും കഴിക്കും'; വൈറലായി നിഖില വിമലിന്റെ പ്രതികരണം; പിന്തുണച്ച് നിരവധി പേർ
കൊച്ചി: ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടിൽ ഇല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനേയും വെട്ടരുതെന്നും താരം പറഞ്ഞു. ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നിഖിലയുടെ പ്രതികരണം.
'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കിൽ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്.'നിഖില പറയുന്നു.
As simple as that. Nikhila Vimal ♥️ pic.twitter.com/YwhaeAM3LG
- Master VJN ???????? (@TweetsofVJN) May 14, 2022
അഭിമുഖത്തിനിടെ കുസൃതി ചോദ്യവുമായി ബന്ധപ്പെട്ട സെഗ്മെന്റിൽ മറുപടി പറയുകയായിരുന്നു നിഖില വിമൽ. ചെസ് കളിയിൽ വിജയിക്കാൻ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാൽ മതി അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന അവതാരകന്റെ ഉത്തരത്തിനാണ് നിഖില കൃത്യമായ രാഷ്ട്രീയ മറുപടി നൽകിയത്. 'നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം വെട്ടാൻ കഴിയില്ലെന്നാര് പറഞ്ഞു' എന്നായിരുന്നു ഇതിനുള്ള നിഖിലയുടെ മറുപടി.
കുതിരയെ മാറ്റി പശുവിനെ വച്ചാലും താൻ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാൻ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു അതുകൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു.
പശുവിനെ മാത്രം കൊല്ലരുതെന്ന് പറഞ്ഞാൽ കോഴിയെയും മീനിനേയും കഴിക്കുന്നത് എങ്ങനെ ശരിയാവും എന്നും നിഖില ചോദിച്ചു. ഒന്നിനും ഒരിളവും കൊടുക്കാത്തയാളാണ് താൻ. എന്തും കഴിക്കും. നിർത്തുകയാണെങ്കിൽ എല്ലാം നിർത്തും. ഒന്നുമാത്രം നിർത്താൻ പറ്റില്ലെന്നും നിഖില പറഞ്ഞു.
നിഖില വിമലിന്റെ മറുപടി സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. നടിയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം, നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ജോ ആൻഡ് ജോ തിയറ്റുകളിൽ പ്രദർശനം തുടരുകയാണ്. ഒരു കുടുംബത്തിലെ ജോമോൾ, ജോമോൻ എന്ന സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ജോ ആൻഡ് ജോ പറയുന്നത്. ജോമോനായി മാത്യുവും ജോമോളായി നിഖിലയും പ്രത്യക്ഷപ്പെടുന്നു.