- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശരത് പവാറിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്; നടി കേതകി ചിതാലെ പൊലീസ് അറസ്റ്റിൽ
മുംബൈ: എൻസിപി നേതാവ് ശരത് പവാറിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ച നടി കേതകി ചിതാലെ പൊലീസ് അറസ്റ്റിൽ. ശരത് പവാറിനെതിരെ അപകീർത്തിപ്പെടുത്ത വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടുവെന്ന് ചൂണ്ടിക്കാട്ടി താനെ പൊലീസാണ് നടിയെ കസ്റ്റഡിയിലെടുത്തത്. എൻസിപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ശിവസേനയും എൻസിപിയും തമ്മിലുള്ള ശത്രുത നടിയുടെ പോസ്റ്റ് മൂലം വർധിക്കാൻ സാധ്യതയുണ്ടെന്നും സ്വപ്നിൽ നെട്ക എന്ന എൻസിപി പ്രവർത്തകൻ നൽകിയ പരാതിയിൽ പറയുന്നു.
മറ്റൊരാൾ എഴുതിയ പോസ്റ്റ് ഷെയർ ചെയ്യുകയാണ് നടി ചെയ്തത്. ശരത് പവാറിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ പോസ്റ്റ് യഥാർത്ഥത്തിൽ നിതിൻ ഭാവെ എന്ന അഭിഭാഷകനാണ് ഫേസ്‌ബുക്കിൽ കുറിച്ചത്. പോസ്റ്റ് പങ്കുവെച്ചതിന്റെ പേരിലാണ് നടിക്കെതിരെ പരാതി നൽകിയതും തുടർന്ന് അവർ അറസ്റ്റിലായതും.
മറാഠിയിലാണ് വിവാദമായ പോസ്റ്റ് കുറിച്ചിരിക്കുന്നത്. ഇതിൽ എൻസിപി നേതാവ് ശരത് പവാറിനെയോ അദ്ദേഹത്തിന്റെ പേരോ നേരിട്ട് പറയുന്നില്ല. എന്നാൽ പ്രായം 80 എന്നുള്ളതും പവാർ എന്നും പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. നിങ്ങളെ നരകം കാത്തിരിക്കുന്നുവെന്ന് പോസ്റ്റിൽ പറയുന്നു. വിവാദമായ പോസ്റ്റ് ട്വിറ്ററിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് ചർച്ചയായതിന് പിന്നാലെ വിവാദ പോസ്റ്റ് ട്വിറ്റർ പിൻവലിച്ചു.




