- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി പനമ്പിള്ളിനഗറിലെ വീട്ടിൽ നിന്ന് പിടികൂടിയ ചന്ദനം ചെറുതോണി സ്വദേശിയുടെ പുരയിടത്തിൽ നിന്ന് കടത്തിയത്; വീട്ടിൽ നിന്നും കണ്ടെടുത്തത് 92 കിലോ ചന്ദനം
കൊച്ചി: പനമ്പിള്ളിനഗറിലെ വീട്ടിൽ നിന്നും പിടികൂടിയ ചന്ദനം ചെറുതോണി സ്വദേശി തോമസിന്റെ പുരയിടത്തിൽ നിന്നും വെട്ടികടത്തിയതെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചതായി സൂചന. കേസിലെ മുഖ്യപ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംഘം തോമസിനോട് വിവരങ്ങൾ തിരക്കിയെന്നും ഇയാൾ തന്റെ പുരയിടത്തിൽ നിന്നും ചന്ദനം നഷ്ടപ്പെട്ടതായി സമ്മതിച്ചെന്നുമാണ് അറിയുന്നത്.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ സംഘം താമസിയാതെ തോമസിന്റെ പുരയിടത്തിലെത്തി തെളിവെടുക്കുമെന്നാണ് സൂചന. ഫോറസ്റ്റ് ഇന്റലിജൻസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പനമ്പിള്ളി നഗറിലെ വീട്ടിൽ നിന്നും 30 ലക്ഷം രൂപയിലേറെ വിലവരുന്ന 92 കിലോ ചന്ദനം കണ്ടെടുത്തത്.
എറണാകുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.ടി.ഉദയന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് റെയ്ഡ് ചെയ്ത് പ്രതികളെ കസ്റ്റഡിയിലെടുത്തത്.ചന്ദനം തൂക്കി വിൽക്കുന്നതിനുള്ള ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് സ്വദേശികളാണു പിടിയിലായത്. തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യൻ, അടിമാലി സ്വദേശികളായ വെള്ളാപ്പിള്ളി നിഷാദ്, കെ.ജി.സാജൻ, ആനവിരട്ടി സ്വദേശി റോയ്, കോഴിക്കോട് കൂടത്തായ് പുളിക്കൽ വീട്ടിൽ സിനു തോമസ് എന്നിവരാണ് പിടിയിലായത്.
രണ്ടുമാസം മുൻപാണ് മരപ്പണിക്കാർ എന്ന പേരിൽ ഇവർ ഇവിടെ വീടു വാടകയ്ക്കെടുക്കുന്നത്. വീട് വാടകയ്ക്കെടുത്ത് ചന്ദന കച്ചവടം നടത്തിവരികയായിരുന്നെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് വനംവകുപ്പ് അധികൃതർ അറയിച്ചു
മറുനാടന് മലയാളി ലേഖകന്.