- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിവാസൻ വധക്കേസ്: പ്രതികൾക്ക് ആയുധം എത്തിച്ച് നൽകിയ കാറിൽ നിന്നും ഫോൺ കണ്ടെത്തി; മുഖ്യ ആസൂത്രകന്റേതെന്ന് സംശയം
പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ പ്രതികൾക്ക് അകമ്പടിപോവുകയും ആയുധങ്ങൾ എത്തിച്ചു നൽകുകയും ചെയ്ത കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ ആസൂത്രകന്റേത് എന്ന് സംശയിക്കുന്ന ഫോൺ കാറിൽ നിന്നും പൊലീസ് കണ്ടെടുത്തു.
മൊബൈൽ ഫോണിന് പുറമെ എസ്ഡിപിഐയുടെ കൊടി, ആയുധം വയ്ക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചാക്ക്, എന്നിവയും കാറിൽ നിന്ന് കണ്ടെടുത്തു. ഫൊറൻസിക് സംഘം കാർ പരിശോധിച്ചു.
മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റിലെ നാസറിന്റെ ബന്ധുവീട്ടിലായിരുന്നു കാർ ഒളിപ്പിച്ചത്. ഈ കാറിലാണ് കൊലയാളി സംഘത്തിന് ആയുധം എത്തിച്ച് നൽകിയത് എന്നാണ് പൊലീസ് കണ്ടെത്തൽ.
നാസറിൽ നിന്ന് കാർ വാടകയ്ക്ക് എടുത്തുപോയ മുഖ്യ ആസൂത്രകനാണ് വാഹനം ഓടിച്ചിരുന്നത്. ഇയാളെ ഇതുവരെ കണ്ടെത്തനായിട്ടില്ല. നാസറിന് കൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.
നാസർ മനപ്പൂർവം കാർ ഒളിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏപ്രിൽ പതിനാറിനാണ് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. കേസിൽ ഇതുവരെ 23 പേർ അറസ്റ്റിലായിട്ടുണ്ട്. കാർ ഉമട നാസറിനെ കാർ ഒളിപ്പിച്ച ബന്ധുവീട്ടിലെത്തിച്ച് തെളിവെടുത്തു.
മറുനാടന് മലയാളി ബ്യൂറോ