- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചരിത്രപരവും അഭിമാനവുമായ നിമിഷം'; തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തോമസ് കപ്പ് നേടിയ ഇന്ത്യൻ ബാഡ്മിന്റൺ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നാണ് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യൻ ബാഡ്മിന്റണിന് ചരിത്രപരവും അഭിമാനവുമായ നിമിഷങ്ങളാണെന്നും പിണറായി കുറിച്ചു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരെല്ലാം ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. 'ഇന്ത്യൻ ബാഡ്മിന്റൺ ടീം ചരിത്രം കുറിച്ചിരിക്കുന്നു. രാജ്യത്തെയാകെ ആവേശത്തിലാക്കുന്ന വിജയമാണിത്. ടീമിന് അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും നേരുന്നു. വരാനിരിക്കുന്ന കായിക പ്രതിഭകൾക്ക് ഈ വിജയം പ്രചോദനമാകും' എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
വിഖ്യാതമായ തോമസ് കപ്പ് ബാഡ്മിന്റണിൽ 14 വട്ടം ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ തുരത്തിയാണ് ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. സിംഗിൾസിൽ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോൾ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി




