വിവാഹം സ്വന്തം ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാക്കി മാറ്റാനും ഒപ്പം മറ്റുള്ളവരുടെ മനസ്സിലെ മായാത്ത ഓർമ്മയായി നിലനിർത്താനും ഇന്ന് വധൂ വരന്മാർ വളരെ അധികം ശ്രദ്ധിക്കാറുണ്ട്. അതിനു വേണ്ടി വ്യത്യസ്തത തേടുകയാണ് പലരും. അത്തരം നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ വിവാഹവസ്ത്രത്തിൽ തീ പിടിപ്പിച്ച് വേദിയിലേക്ക് വരുന്ന വധൂവരന്മാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

 
 
 
View this post on Instagram

A post shared by Destination Wedding DJ (@djrusspowell)

അമേരിക്കക്കാരായ ഗേബ് ജെസോപ്പും അംബിർ ബാംബിറുമാണ് തീയായി പടർന്ന് വേദിയിലേക്ക് എത്തിയത്. വിവാഹവേഷം ധരിച്ച് വിവാഹസത്കാര വേദിയിലേക്ക് വധൂവരന്മാർ വരുന്നിടത്താണു വിഡിയോയുടെ തുടക്കം. എന്നാൽ വൈകാതെ ഇവരുടെ വസ്ത്രത്തിനു പുറകിൽ സഹായി തീ കൊടുക്കുന്നു. ആളിക്കത്തുന്ന തീയുമായാണ് ഇവർ അതിഥികൾക്കിടയിലേക്ക് പ്രവേശിക്കുന്നത്. ഇവർ വേദിയിൽ എത്തിയതിനു പിന്നാലെ സഹായികൾ തീ കെടുത്തുന്നതും കാണാം.

ഹോളിവുഡ് സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ ബോഡി ഡബിൾ ആയി പ്രവർത്തിക്കുന്നവരാണ് ഇരുവരും. വിവാഹദിനം കുറച്ച് നാടകീയം ആക്കണമെന്ന ചിന്തയാണ് തീപിടിത്തത്തിലേക്ക് എത്തിച്ചത്. വെഡ്ഡിങ് ഫൊട്ടോഗ്രഫർ റസ്സ് പവൽ ആണ് വിഡിയോ പങ്കുവച്ചത്.