ഡാളസ്: ടെക്സസിലെ പല കൗണ്ടികളിലും പ്രോപ്പർട്ടി ടാക്സ് വർധിപ്പിച്ചതിനെതിരേ പ്രൊട്ടസ്റ്റ് ഫയൽ ചെയ്യണമെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് അഭ്യർത്ഥിച്ചു.

പ്രൊട്ടസ്റ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് 16-ന് വൈകിട്ട് വരെയാണ്. ഡാളസ് കൗണ്ടിയിലെ ടാക്സിൽ വർധനവ് ഉണ്ടായിട്ടില്ലെന്നും, ഈവർഷം പ്രോപ്പർട്ടി വിലയിൽ ഇരുപത്തിനാല് ശതമാനം വർധനവുണ്ടായിട്ടും ഇവിടെ ടാക്സ് കുറയ്ക്കുകയാണ് ചെയ്തതെന്നും ജഡ്ജി പറഞ്ഞു. ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ഡാളസ് കൗണ്ടയിലെ ടാക്സ് വർധിപ്പിക്കാത്ത സാഹചര്യത്തിൽ ടെക്സസിലെ മറ്റു കൗണ്ടികളും ടാക്സ് വർധിപ്പിക്കുന്നതിൽ നിന്നും പിന്മാറണമെന്നും ജഡ്ജി അഭ്യർത്ഥിച്ചു.

സംസ്ഥാന അധികൃതർ കൗണ്ടികളുടെ ഫണ്ടിങ് വെട്ടിക്കുറയ്ക്കുന്നതിനാൽ ടാക്സ് കുറയ്ക്കുന്നതിനു മറ്റു കൗണ്ടികൾ തയാറാകുന്നില്ല. പല കൗണ്ടി അധികൃതരോടും, സ്‌കൂൾ ഡിസ്ട്രിക്ട് അധികൃതരോടും ഇതിനെ കുറിച്ച് ചർച്ച ചെയ്തെങ്കിലും അവർ ഭയാശങ്കയിലാണെന്നും ജഡ്ജി പറഞ്ഞു.

സംസ്ഥാനം പ്രോപ്പർട്ടി ടാക്സ് കുറയ്ക്കുന്നതുവരെ എല്ലാവരും തങ്ങളുടെ പ്രൊട്ടസ്റ്റ് ഫയൽ ചെയ്യണമെന്നും ജഡ്ജി പറഞ്ഞു. റിയൽ എസ്റ്റേറ്റ് ബിസിനസ് വർധിച്ചതനുസരിച്ച് വീടുകൾ ലഭ്യമല്ലാത്തതുമൂലം വില വളരെയേറെ വർധിച്ചു. അതോടെ ടാക്സും വർധിച്ചു.