- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് വാക്‌സിനേഷൻ തെളിവോ നെഗറ്റീവ് ടെസ്റ്റോ കാണിക്കേണ്ടതില്ല; മാസ്‌ക് നിബന്ധന തുടരും; ഇന്ന് മുതൽ ഫ്രാൻസിൽ പൊതുഗതാഗതത്തിലും മാസ്‌ക് നിർബന്ധമല്ല
ഇന്ന് മുതൽ ഓസ്ട്രിയയിലേക്ക് വരുന്ന യാത്രക്കാർ വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്നോ് നെഗറ്റീവ് പരിശോധനാ ഫലമോ അല്ലെങ്കിൽ അടുത്തിടെ സുഖം പ്രാപിച്ചു എന്നതിന്റെ തെളിവോ ഹാജരാക്കേണ്ടതില്ല.മുമ്പ്, ഓസ്ട്രിയയിലേക്ക് വരുന്ന എല്ലാ ആളുകൾക്കും 3G നിയമങ്ങൾ പാലിക്കണമെന്ന നിബന്ധനയാണ് ഇപ്പോൾ ഇളവ് നല്കിയിരിക്കുന്നത്.
ഇന്നലെ 110,000 പിസിആർ ടെസ്റ്റുകൾ നടത്തിയ ഓസ്ട്രിയയിൽ 3,777 പുതിയ കൊറോണ വൈറസ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ രാജ്യത്ത് മൊത്തത്തിൽ, 807 പേർ നിലവിൽ രോഗബാധിതരായി ആശുപത്രിയിലാണ്, 62 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.തുടക്കം മുതൽ, ഓസ്ട്രിയയിൽ 18,303 പേർ ആണ് കോവിഡ് -19 ബാധിച്ച് മരിച്ചത്.
പ്രവേശന ആവശ്യകതകൾ ഒഴിവാക്കിയെങ്കിലും, ആശങ്കയുടെ ഒരു വകഭേദം കണ്ടെത്തിയാൽ, നിയമങ്ങളിൽ മാറ്റം വരുത്താമെന്ന് ഫെഡറൽ സർക്കാർ ആവർത്തിച്ചു.ജിമ്മുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല, എന്നാൽ മാസ്‌കുകൾ ഇപ്പോഴും ശുപാർശ ചെയ്യപ്പെടുന്നു
ഫ്രാൻസിലും ഇന്ന് മുതൽ മാസ്‌ക് നിബന്ധന ഒഴിവാക്കും. പൊതുഗതാഗതത്തിലടക്കം മാസ്‌ക് ഇന്ന് മുതൽ നിർബ്ന്ധമായിരിക്കില്ല.