- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100,000 യൂറോ വരെ വാർഷിക വരുമാനമുള്ളവർക്കും ഇനി വീട് സ്വന്തമാക്കാം;അഫോർഡബിൾ ഹൗസിങ് സ്‌കീമിൽ അപേക്ഷിക്കാൻ അവസരമൊരുക്കി സർക്കാർ.; മലയാളികൾ അടങ്ങിയ നഴ്സിങ് സമൂഹത്തിനും ആശ്വാസം
ഡബ്ലിൻ : 100,000 യൂറോ വരെ വാർഷിക വരുമാനമുള്ളവർക്കും അഫോർഡബിൾ ഭവന പദ്ധതി പ്രകാരം വീടുകൾ വാങ്ങാനുള്ള അനുമതി നൽകിയതായി ഐറിഷ് സർക്കാർ. ഇതോടെ അയർലണ്ടിലെ നഴ്‌സുമാരുടെ കുടുംബങ്ങൾ അടക്കമുള്ളവർക്ക് അഫോർഡബിൾ ഹൗസിങ് സ്‌കീമിൽ അപേക്ഷിക്കാനായേക്കും.
അഫോർഡബിൾ ഹൗസിങ് ഫണ്ടിന് കീഴിൽ ഏകദേശം 550 വീടുകൾ വിതരണം ചെയ്യുന്നതിനായി ഈ വർഷം മാത്രം 60 മില്യൺ യൂറോ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഭവന മന്ത്രി ഡാരാ ഒബ്രിയൻ അംഗീകരിച്ച ചട്ടങ്ങളിലാണ് 100,000 യൂറോ വരെ വരുമാനമുള്ളവരെ കൂടി അഫോർഡബിൾ സ്‌കീമിലുള്ള വീട് വാങ്ങാനായി യോഗ്യരാക്കാൻ അനുവദിച്ചത്.
ഭാവിയിൽ പദ്ധതി വിപുലീകരിക്കുന്നതിനായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ വർഷം മുതൽ പ്രാദേശിക കൗൺസിലുകൾ വഴി പലിശ രഹിത ഇക്വിറ്റി ഓഹരി നൽകുമെന്നും. കൗൺസിലുകൾ ഡവലപ്പർമാർക്ക് വീടുകൾ നിർമ്മിക്കാൻ സ്ഥലവും സർവീസ് സൈറ്റുകളും നൽകുമെന്നും സർക്കാരിന്റെ അംഗീകാരം ലഭിച്ച നയരേഖ വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ ചെലവുകൾ വഹിക്കാൻ ഭവന വകുപ്പിൽ നിന്ന് സബ്‌സിഡി ലഭിക്കും.
ഒരു ലക്ഷം യൂറോ വരെ വരുമാനമുള്ള അപേക്ഷകന് വരുമാനത്തിന്റെ മൂന്നര ഇരട്ടി വരുമാന തുക അഫോർഡബിൾ സ്‌കീമിലെ വീടുകൾ ഉപയോഗിക്കാമെന്ന് നിയമങ്ങൾ അനുശാസിക്കുന്നു. പ്രോപ്പർട്ടി മൂല്യത്തിന്റെ 85.5 ശതമാനം കവിയാത്തിടത്തോളമാവും ഇത്. മറ്റു സബ്‌സിഡികൾ കൂടി ചേർത്താൽ സ്‌കീമിന് കീഴിൽ, 410,000 യൂറോയുടെ വീടു വരെ വാങ്ങാൻ ഗുണഭോക്താവിനെ നിയമം അനുവദിക്കുന്നു.
പ്രാദേശിക കൗണ്സിലുകളുടെ പിന്തുണയോടെ 2026 ഓടെ 7,550 അഫോർഡബിൾ വീടുകൾ വിതരണം ചെയ്യാൻ പദ്ധതിയിടുന്നതായി വകുപ്പ് അറിയിച്ചു.