രാജ്യത്തെ അന്തരീക്ഷ മലീനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായിതാഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് അവരുടെ പഴയ ഗ്യാസ് ഗസ്ലറുകൾ ഒഴിവാക്കി പകരം ക്ലീനർ ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് കാറുകൾ സ്ഥാപിക്കുന്നതിന് പണം നൽകുമെന്ന് ന്യൂസിലൻഡ് സർക്കാർ തിങ്കളാഴ്ച അറിയിച്ചു.569 മില്യൺ ഡോളറിന്റെ പദ്ധതിയാണ് ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇത് ഗവൺമെന്റിന്റെ ആദ്യത്തെ എമിഷൻ റിഡക്ഷൻ പ്ലാനിലെ വലിയ പദ്ധതികളിലൊന്നാണ്.പ്രഖ്യാപനത്തിൽ വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്ന പൊതുഗതാഗത ടിക്കറ്റ് സബ്സിഡി ഉൾപ്പെട്ടിട്ടില്ലെങ്കിലും, മറ്റ് പുതിയ പദ്ധതികളിൽ കെർബ്സൈഡ് ഫുഡ് സ്‌ക്രാപ്പ് ശേഖരണം, ദേശീയ പൊതുഗതാഗത ടിക്കറ്റിങ്, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ എമിഷൻ വെഹിക്കിൾ ലീസിങ് സ്‌കീം, എനർജി നെറ്റ്‌വർക്കുകൾ വർദ്ധിപ്പിക്കൽ എന്നിവയാണ് ഉൾപ്പെട്ടത്.

നിലിവിൽ രാജ്യത്തെ മലീനികരണ മുമ്പേത്തിനേക്കാൾ കുറവ് വ്ന്നിട്ടുണ്ട്.
ഇത് വരെയുള്ള അഞ്ച് വർഷത്തെ ശരാശരിയേക്കാൾ രണ്ട് മെഗാടൺ കുറവാണ്, 2022 നും 2025 നും ഇടയിൽ പ്രവചിക്കപ്പെട്ട ഉദ്വമനത്തേക്കാൾ 3.1 മെഗാടൺ കുറവാണ്.