ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷൻന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ മെയ് 19, 20, 21 തീയതികളിൽ (വ്യാഴം, വെള്ളി,ശനി) നടത്തപ്പെടും. ഈ വർഷവും ഇടവകയുടെ യൂട്യൂബ് ചാനലിൽ കൂടി പ്രസംഗങ്ങൾ തത്സമയം ശ്രവിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.

എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് കൺവെൻഷൻ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയോടു കൂടി യോഗങ്ങൾ ആരംഭിക്കും.

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ റവ.സാം.ടി.കോശി (വികാരി, ഏനാത്ത് മാർത്തോമാ ഇടവക) ഇവാഞ്ചലിസ്റ്റ് ബാബു പുല്ലാട് (മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം വൈസ് പ്രസിഡണ്ട്) ഇവാഞ്ചലിസ്റ്റ് സജു അയിരൂർ (ഡയറക്ടർ, ഫോളോവേഴ്‌സ് ഓഫ് ക്രൈസ്റ്റ്) എന്നിവർ വ്യാഴം,വെള്ളി. ശനി ദിവസങ്ങളിൽ ദൈവവചന പ്രഘോഷണം നടത്തും.

പ്രസ്തുത കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക മിഷൻ
ഭാരവാഹികൾ അറിയിച്ചു.

യൂട്യൂബ് ലൈവ് സ്ട്രീം ലിങ്ക്;

http://youtube.com/marthomalive


കൂടുതൽ വിവരങ്ങൾക്ക്,

റവ.സാം.കെ. ഈശോ (വികാരി) - 832 898 8699
റവ. റോഷൻ വി.മാത്യൂസ് (അസി.വികാരി) - 713 408 7394
ഏബ്രഹാം കെ. ഇടിക്കുള (ഇടവക മിഷൻ സെക്രട്ടറി) - 713 714 9381