കോതമംഗലം: ഭൂതത്താൻകെട്ട് അണക്കെട്ട് നിറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് ഗണ്യമായി വർദ്ധിച്ചിരുന്നു. 34.95 അടി ആണ് പൂർണ്ണ സംഭരണ ശേഷി. ഇപ്പോൾ ജലനിരപ്പ് 34-അടിയിൽ ക്രമീകരിച്ച് നിർത്തിയിരിക്കുകയാണ്.

നീരൊഴുക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് വെള്ളം ഒഴുക്കിക്കളഞ്ഞാണ് പെരിയാർവാലി അധികൃതർ ഡാമിൽ ജലനിരപ്പ് ക്രമീകരിച്ച് പോരുന്നത്. ജലനിരപ്പ് 29 അടിയിലേയ്ക്ക് താഴ്‌ത്തി ക്രമീകരിക്കുന്നതിന് അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കളക്ടർക്ക് അപേക്ഷ സമർപ്പിനിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും പെരിയാർ വാലി അധികൃതർ അറിയിച്ചു.

അണക്കെട്ട് നിറഞ്ഞതോടെ, തീരപ്രദേശങ്ങളുടെ മനോഹാരിത പതിന്മടങ്ങായി.