- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് ക്ഷേത്രം തന്നെയെന്ന് വിഎച്ച്പി; എല്ലാവരും അംഗീകരിക്കണമെന്ന് അലോക് കുമാർ
ബനാറസ്: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെ അത് ക്ഷേത്രമാണെന്ന് വ്യക്തമായതായി വിഎച്ച്പി. സർവേയ്ക്കിടെ പള്ളിയുടെ കിണറ്റിൽ നിന്നാണ് ശിവലിംഗം കണ്ടെത്തിയതെന്ന് അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.
ഇരുകക്ഷികളുടെയും അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് ശിവലിംഗം കണ്ടെത്തിയത്. അതിനാൽ ശിവലിംഗം കണ്ടെത്തിയ സ്ഥലം ഒരു ക്ഷേത്രമാണെന്ന് വിഎച്ച്പി വർക്കിങ്ങ് പ്രസിഡന്റ് അലോക് കുമാർ അവകാശപ്പെട്ടു.
ഗ്യാൻവാപി പള്ളിയിൽ സർവേയിൽ കണ്ടെത്തിയ ഇക്കാര്യം എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് കരുതുന്നു. കയ്യേറ്റങ്ങളും കുഴപ്പങ്ങളും ഇല്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അലഹബാദ് ഹൈക്കോടതിയിൽ നിന്നുള്ള അന്തിമവിധി വന്നതിന് ശേഷം ഇനി എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിശ്വഹിന്ദുപരിഷത്ത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു
വീഡിയോ സർവെയ്ക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശവാദമുയർന്ന ഗ്യാൻവാപി മസ്ജിദിലെ കിണർ സീൽ ചെയ്യാൻ കോടതി നിർദേശിച്ചിരുന്നു. പള്ളിയിലെ കിണറ്റിൽ നിന്നും ശിവലിംഗം കണ്ടെത്തിയെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരുടെ അഭിഭാഷകൻ വിഷ്ണു ജെയിൻ കോടതിയെ സമീപിക്കുകയായിരുന്നു.




