കൊൽക്കത്ത: പശ്ചിമ ബംഗളിലെ നോർത്ത് 24 പർഗനാസിൽ ബിരിയാണിക്കടയ്ക്ക് നേരെ വെടിവെപ്പ്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം.

ബാരക്ക്പോരിലെ പ്രമുഖ ബിരിയാണി കടയിലാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ അക്രമി സംഘം കടയ്ക്കുള്ളിലേക്ക് വെടിയുതിർക്കുകയായിരുന്നു. മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അഞ്ച് റൗണ്ടാണ് അക്രമികൾ വെടിയുതിർത്തത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവർ പിന്നീട് ബൈക്കിൽ കടന്നുകളയുകയായിരുന്നു.

പരിക്കേറ്റ രണ്ട് പേരും കടയിലെ ജീവനക്കാരാണ്. ആക്രമണത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.