- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വോട്ട് ചെയ്ത് വീട്ടിൽ തിരികെയെത്തി; നിമിഷങ്ങൾക്കുള്ളിൽ 105 കാരന് മരണം
റായ്പൂർ: ഝാർഖണ്ഡിൽ വോട്ട് ചെയ്ത് വീട്ടിൽ തിരികെയെത്തി ഏറെ വൈകുംമുമ്പ് വയോധികൻ മരിച്ചു. . പർതാപുർ സ്വദേശിയായ വരൺ സാഹു എന്ന 105കാരനാണ് മരിച്ചത്. വോട്ട് ചെയ്ത് വീട്ടിൽ തിരിച്ചെത്തി 30 മിനിറ്റിന് ശേഷമായിരുന്നു സാഹുവിന്റെ അന്ത്യം.
പർതാപുരിൽ തിങ്കളാഴ്ച പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയിരുന്നു. ഇതിൽ വോട്ട് ചെയ്ത് തിരിച്ചെത്തിയ ശേഷമായിരുന്നു സാഹു മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഏറെ വിഷമിതനായിരുന്നു സാഹു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നതാണ് തന്റെ അവസാന ആഗ്രഹമെന്ന് സാഹു മക്കളോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ മക്കൾ വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലേക്ക് കൊണ്ടുപോയത്.
256ാം നമ്പർ പോളിങ് ബൂത്താണ് അദ്ദേഹത്തിന്റേത്. വീട്ടിൽ നിന്നും രണ്ട് കിലോ മീറ്റർ ദൂരെയാണ് ഈ ബൂത്ത്. ഇതേ തുടർന്ന് കാറിൽ കയറ്റിയാണ് അദ്ദേഹത്തെ മക്കൾ ചേർന്ന് പോളിങ് ബൂത്തിൽ എത്തിച്ചത്. 1917 ജൂൺ 27 നാണ് സാഹു ജനിച്ചത്.




