കുവൈറ്റ് സിറ്റി - നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് നടപ്പുവർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിവിധ കരയോഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞടുത്തത്. പ്രസിഡന്റായി പ്രതാപ് ചന്ദ്രനെയും ജനറൽ സെക്രട്ടറിയായി കാർത്തിക് നാരായണനെയും ട്രഷററായി അശോക് കുമാറിനെയുമാണ് തെരഞ്ഞെടുത്തത്. സന്ദീപ് പിള്ള വൈസ് പ്രസിഡന്റായും ശ്യാം നായർ ജോയിൻ സെക്രട്ടറിയായും രാജേഷ്‌കുമാർ ജോയിന്റ് ട്രഷററായും ചുമതലകളേറ്റു.

അനീഷ് പി.എസ്. (വെൽഫെയർ കൺവീനർ), നവീൻ ജി നായർ (വെൽഫെയർ ജോയിന്റ് കൺവീനർ), സുജിത്ത് സുരേശൻ (മീഡിയ-ഐറ്റി കൺവീനർ), നിഷാന്ത് മേനോൻ (ഐറ്റി ജോയിന്റ് കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.എൻ.എസ്.എസ്.കുവൈറ്റ് വനിതാസമാജം കൺവീനറായി കീർത്തി സുമേഷിനെ തെരഞ്ഞെടുത്തു. വർഷ ശ്യാംജിത്താണ് ജോയിന്റ് കൺവീനർ. ബൈജു പിള്ള, എ. പി. ജയകുമാർ, സജിത്ത് സി നായർ ഏന്നിവരാണ് ഉപദേശകസമിതി അംഗങ്ങൾ.