വാഷിങ്ടൺ ഡി.സി.: റഷ്യയെ ഭീകര രാജ്യമായി അംഗീകരിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ്.ശനിയാഴ്ച യു.എസ്. സെനറ്റ് മൈനോറട്ടി ലീഡർ മിച്ച് മെക്കോണലിന്റെ നേതൃത്വത്തിൽ യുക്രെയ്ൻ സന്ദർഭിച്ച റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങളോടാണ് പ്രസിഡന്റ് സെലൻസ്‌കി ഈ ആവശ്യം ഉന്നയിച്ചത്.

അമേരിക്കൻ ജനതയും, അമേരിക്കിയലെ സുപ്രധാന രാഷ്ട്രീയ പാർട്ടികളും യുക്രെയ്നു ന്ൽകുന്ന പിന്തുണയെ സെലൻസ്‌ക്കി പ്രത്യേകം അഭിനന്ദിച്ചു.

രാജ്യം നേരിടുന്ന പ്രതിസന്ധികളേയും, ജനാധിപത്യ മൂല്യങ്ങൾക്കും, സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭീഷിണിയേയും അതിജീവിക്കുന്നതിന് അമേരിക്ക നൽകുന്ന സഹായത്തിന് പ്രത്യേകം നന്ദി പറഞ്ഞു. സെലൻസ്‌ക്കി ഇൻസ്റ്റാഗ്രാം അകൗണ്ടിൽ കുറിപ്പിട്ടു. രണ്ടാഴ്ച മുമ്പ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിൽ ഡമോക്രാറ്റിക് ഡലിഗേഷനും യുക്രെയ്ൻ സന്ദർശിച്ചിരുന്നു. ഉക്രെയ്ൻ പ്രസിഡന്റ്, സീനിയർ ഉപദേശകൻ എന്നിവർ കീവിൽ സന്ദർശിക്കുന്നതിനും, ചർച്ച നടത്തുന്നതിനും കഴിഞ്ഞതു ഒരു അഭിമാനമായി കരുതുന്നുവെന്ന് റിപ്പബ്ലിക്കൻ നേതാവ് മിച്ചു മെക്കോണൽ പറഞ്ഞു. മിച്ചു മെക്കോണലിനു പുറമെ റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കൊളിൻസ്, ജോൺ ബറാസൊ, ജോൺ കോണൽ എ്ന്നിവരും ടീമിൽ ഉണ്ടായിരുന്നു. യുദ്ധം വിജയിക്കുന്നതുവരെ ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കുമെന്ന് മിച്ചു മെക്കോണൽ ഉറപ്പു നൽകി.