ഹൂസ്റ്റൺ: അലിഗഡ് മുസ്ലിം സർവ്വകലാശാല, പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗഡ് അലുമിനി അസ്സോസിയേഷൻ ഓഫ് ടെക്സ്സസിന്റെ ആഭിമുഖ്യത്തിൽ വാർഷീക പിക്ക്നിക്ക് സംഘടിപ്പിക്കുന്നു.

ഹൂസ്റ്റൺ ജോർജ് ബുഷ് പാർക്കിൽ ജൂൺ 5 ഞായറാഴ്ച രാവിലെ 10 മുതൽ പരിപാിടികൾ ആരംഭിക്കും. വൈകീട്ട് 3 വരെ നീണ്ടു നിൽക്കുന്ന പിക്ക്നിക്കിന്റെ ഭാഗമായി കൾച്ചറൽ കമ്മിറ്റി ഒരുക്കുന്ന വിവിധ പരിപാടികളും ഉച്ചഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പിക്ക്നിക്കിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ വിവരം സുബൈർഖാൻ(732 2848275), സെഷൻ സയ്യദ്(832 454 6957) എന്നിവരെ മുൻകൂട്ടി അറിയിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.

കൾച്ചറൽ കമ്മിറ്റിയുമായി സഹകരിച്ചു പ്രോഗ്രാം അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരും മുൻകൂട്ടി അറിയിക്കണമെന്നും, പിക്നിക്ക് വൻ വിജയമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ഹൂസ്റ്റൺ ഭാരവാഹികൾ അറിയിച്ചു.