- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതീക്ഷ ബഹ്റൈൻ ബിരിയാണി ചലഞ്ച് ജൂൺ 3ന്
പ്രതീക്ഷ ബഹ്റൈൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിലേക്കായിബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ജൂൺ 3 നു ആണ് ബിരിയാണി ചലഞ്ച്.ഇതിലേക്കായി മെയ് 31 വരെ ഓർഡറുകൾ സ്വീകരിക്കുന്നതാണ് .
ഒരു ബിരിയാണിക്ക് 1.500 Bd ആണ് ഈടാക്കുന്നത്. 1.500 bd നൽകി സ്വയം ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ചുറ്റുമുള്ള അർഹിക്കുന്ന സഹജീവികൾക്ക് ഒരു കരുതൽ കൂടി നൽകാൻ സാധിക്കുന്ന ഈ പദ്ധതിയിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.ഓർഡറുകൾക്കായി താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.
Contact no. ഗിരീഷ് 37154317, സിബിൻ 34401786, ലിജോ 36923467
2016ൽ പവിഴ ദ്വീപിൽ പ്രവർത്തനം ആരംഭിച്ച ഹോപ്പ് (പ്രതീക്ഷ ) ബഹ്റൈൻ അശരണരും ബുദ്ധിമുട്ടുന്നവരുമായ അനേകം പ്രവാസി സഹോദരങ്ങൾക്ക് ആശ്വാസം നൽകുവാൻ സാധിച്ചിട്ടുണ്ട്.
മത,വർഗ, ദേശ ഭാഷാ ഭേദമെന്യേഎല്ലാ പ്രവാസികൾക്കും ഒരു പ്രതീക്ഷയുടെ കൈത്തിരിയായി പവിഴ ദ്വീപിൽ അനുസ്യൂതം പ്രവർത്തനം തുടരുന്നു.വെറും കയ്യോടെ നാട്ടിൽ പോകുന്നവർക്കായി ഗൾഫ് കിറ്റും, ജോലി നഷ്ടപ്പെട്ടും, സാലറി കിട്ടുവാൻ വൈകുന്നവർക്ക് ഫുഡ് കിറ്റും, മരുന്ന് വാങ്ങുവാൻ ബുദ്ധിമുട്ടുന്നവർക്ക് മരുന്നുകളും മറ്റും വാങ്ങി നൽകിയും ഒക്കെ പ്രതീക്ഷ പവിഴ ദ്വീപിൽ പ്രവർത്തനം നടത്തി വരുന്നു.
ആതുരസേവനവും സാമൂഹ്യസേവനവും മുഖമുദ്രമാക്കിയപ്രതീക്ഷയുടെ ബിരിയാണി ചലഞ്ച് വിജയമാക്കുവാൻ എല്ലാ സുമനസ്സുകളുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു