ബിഹാർ: ഗ്രാമവാസിയായ യുവതിയെ കാണാനായി ബിഹാറിലെ നവാദ ഗ്രാമത്തിലെത്തിൽ ഒളിച്ചെത്തിയ യുവാവിനെ നാട്ടുകാർ 'പിടികൂടി' വിവാഹം കഴിപ്പിച്ചു. ഇരുവരും കുറേക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖൻഖൻപുർ ഗ്രാമവാസിയായ കാമുകി ശബാന പർവീണിനെ കാണാൻ അയൽ ഗ്രാമത്തിൽനിന്ന് ഒളിച്ചെത്തിയ രാജു ഖാനെയാണ് നാട്ടുകാർ പിടികൂടി വിവാഹം കഴിപ്പിച്ചത്.

ശബാനയെ കല്യാണം കഴിക്കാതെ ഒഴിഞ്ഞുമാറിയിരുന്ന രാജു ഖാൻ, ഇടയ്ക്കിടെ ഇവരെ കാണാൻ എത്തിയിരുന്നു. ഇതിനിടെയാണ് നാട്ടുകാരുടെ മുന്നിൽപ്പെട്ടത്. രാജുവിനെ വിവാഹം ചെയ്യാൻ സമ്മതമാണോ എന്ന ചോദ്യത്തിന് ശബാന അനുകൂല മറുപടി നൽകി. രാജുവും സമ്മതം അറിയിച്ചതോടെ ഇരുവരെയും വിവാഹം കഴിപ്പിക്കുകയായിരുന്നു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവതിയുടെ വീട്ടുകാർ, സാമൂഹിക പ്രവർത്തകർ, അയൽക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.