- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോംബെ ഭീകരാക്രമണ കേസിലെ നാല് പ്രതികൾ ഗുജറാത്തിൽ അറസ്റ്റിൽ; വ്യാജ പാസ്‌പോർട്ടുമായി പിടിയിലായത് പാക്ക് അധീന കശ്മീരിൽ നിന്ന് ആയുധ പരിശീലനം ലഭിച്ച സംഘം
മുംബൈ: 1993 ലെ ബോംബെ ഭീകരാക്രമണ കേസിൽ പ്രതികളായ നാല് പേർ ഗുജറാത്തിൽ പിടിയിൽ. അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് രണ്ടുദിവസം മുമ്പ് വ്യാജ പാസ്‌പോർട്ടുമായി ഇവർ പിടിയിലാവുകയായിരുന്നു. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേന നടത്തിയ അന്വേഷണത്തിലാണ് ഭീകരാക്രമണക്കേസിലെ ഇവരുടെ ബന്ധം വ്യക്തമായത്.
അബൂബക്കർ,യൂസഫ് ബത്തല, ഷോയബ് ബാബ, സയ്യദ് ഖുറേഷി എന്നീ ഭീകരരാണ് പിടിയിലായത്. പാക് അധീന കശ്മീരിൽ നിന്ന് ഇവർ ആയുധ പരിശീലനം നേടിയിട്ടുണ്ട്.
ഇന്റർ പോളിന്റെ റെഡ് കോർണർ നോട്ടീസും ഇവർക്കെതിരെ നിലവിലുണ്ട്. 1993 മുംബൈയിലെ വിവിധ ഇടങ്ങളിൽ ഉണ്ടായ സ്‌ഫോടന പരമ്പരയിൽ 257 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് പ്രതികളെ കൈമാറും.
ബോംബ് സ്ഫോടനത്തിലെ നാല് പ്രതികളുടെ കൃത്യമായ പങ്കും അവർ അഹമ്മദാബാദിലേക്ക് വരുന്നതിന്റെ ഉദ്ദേശ്യവും ഞങ്ങൾ അന്വേഷിക്കുകയാണ്,'' ഗുജറാത്ത് എടിഎസ് അഡീഷണൽ ഡയറക്ടർ ജനറൽ അമിത് വിശ്വകർമ പറഞ്ഞു.
''നാല് പ്രതികൾക്കും വ്യാജ പേരുകളിൽ നിർമ്മിച്ച ഇന്ത്യൻ പാസ്പോർട്ടുകളുണ്ടെന്ന് ഞങ്ങൾ ആദ്യം കണ്ടെത്തി. അബൂബക്കർ കർണാടകയിൽ നിന്നുള്ള ജാവേദ് ബാഷയുടെ ഐഡന്റിറ്റി ഉപയോഗിച്ചു, സയ്യദ് ഖുറേഷി തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നുള്ള സയ്യദ് ഷെരീഫിന്റെ തെറ്റായ പേര് ഉപയോഗിച്ചു, ഷൊയ്ബ് ഖുറേഷി കർണാടകയിൽ നിന്നുള്ള സയ്യദ് യാസിൻ എന്ന പേരും യൂസഫ് ഭട്ക മുംബൈയിൽ നിന്നുള്ള യൂസഫ് ഇസ്മായിലുമായിട്ടാണ് അഭിനയിച്ചത്. വിശദമായ ചോദ്യം ചെയ്യല്ലിൽ ഇവരെ തിരിച്ചറിഞ്ഞതോടെയാണ് നാല് പ്രതികൾക്കും 1993 ലെ സ്‌ഫോടന പരമ്പരയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതെന്ന് ''വിശ്വകർമ പറഞ്ഞു.




