- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയുടെ പെരുമാറ്റത്തിൽ അസന്തുഷ്ടി; യുവാവ് കിടപ്പുമുറിയിൽ ജീവനൊടുക്കി
ഔറംഗാബാദ്: ഔറംഗാബാദ് മുകുന്ദ്നഗറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. സമാധാൻ സേബിൾ എന്ന 24 വയസ്സുകാരനെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആറ് മാസം മുൻപാണ് യുവാവിന്റെ വിവാഹം കഴിഞ്ഞത്.
യുവാവിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പിൽ എഴുതിയതിനെ കുറിച്ച് മുകുന്ദ്വാദി പൊലീസ് സ്റ്റേഷൻ ഇൻചാർജ് ബ്രഹ്മഗിരി പൊലീസ് പറയുന്നതിങ്ങനെ 'മുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ രീതികളിൽ യുവാവ് അസന്തുഷ്ടനായിരുന്നുവെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഭാര്യയ്ക്ക് സാരി നന്നായി ഉടുക്കില്ല, ശരിയായി സംസാരിക്കുകയോ നടക്കുകയോ ചെയ്യില്ലെന്ന് കുറിപ്പിലുണ്ട്.' കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Next Story




