കൊച്ചി: നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസിൽ ഇഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഫായിസ് അടക്കം 14 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന സി മാധവനും കേസിൽ പ്രതിയാണ്.

പ്രതിപ്പട്ടികയിൽ മൂന്ന് വനിതകളും ഉൾപ്പെടുന്നു. കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ഫായിസ് അടക്കമുള്ള കേസിലെ പ്രതികളുടെ 1.84 കൂടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

2015ലാണ് സിബിഐ യാണ് കേസ് റെജിസ്റ്റർ ചെയ്തത്. ഫായിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കന്നഡ നടി അക്ഷര റെഡ്ഡിയെ ഫെബ്രുവരിയിൽ ഇഡി കോഴിക്കോട് ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.