വിവാഹം കഴിഞ്ഞ് പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയാവുമ്പോൾ പല വികാര നിർഭരമായ രംഗങ്ങൾക്കും വേദിയാവാറുണ്ട്. വീട്ടുകാരുടെയും നാ്ട്ടുകാരുടേയും എന്തിനേറെ കണ്ട് നില്ക്കുന്ന സകലരുടേയും കണ്ണ് നനയിച്ചാവും ചിലർ സ്വന്തം വീട്ടിൽ നിന്നും പടിയിറങ്ങുക. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

കല്യാണപ്പെണ്ണായ ചേച്ചി യാത്രയാകുമ്പോൾ കുഞ്ഞനുജന്റെ സങ്കടമാണ് ഈ വിഡിയോയിൽ ഉള്ളത്. ചേച്ചിയെ വിടാതെ കെട്ടിപ്പിടിച്ച് കരുയന്ന അനുജൻ ആരുടേയും കണ്ണ് നനയിക്കും. അരുൺ എയിം ഫോട്ടോഗ്രഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഇല്ല ചേച്ചി പോകണ്ട ചേച്ചിയെ ഞാൻ വിടില്ല' എന്നു പറഞ്ഞു കരയുകയാണ് കുഞ്ഞനുജൻ. ചേച്ചിയെ ആർക്കും വിട്ടുകൊടുക്കില്ലെന്ന മട്ടിൽ വട്ടം പിടിച്ചാണ് കരച്ചിൽ.

വധുവും ബന്ധുക്കളുമൊക്കെ ആ ബാലനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൻ കരച്ചിലോട് കരച്ചിൽ തന്നെയാണ്. കാണുന്നവരുടെ എല്ലാം കണ്ണ് ഈ ബാലന്റെ കരച്ചിലിൽ ഈറനണിയുന്നുണ്ട്. വെറലായ ഈ വിഡിയോയിലെ വധുവിനെ കുറിച്ചോ കുഞ്ഞനുജനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നിരവധിപ്പേരാണ് ഈ കുഞ്ഞനുജന്റെ ചേച്ചിയോടുള്ള സ്‌നഹത്തിന് ഇഷ്ടമറിയിച്ച് എത്തുന്നത്.