- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും ആരുമറിയാതെ ഇറങ്ങിപ്പോകാം; പുതിയ ഫീച്ചർ വരുന്നു
വാട്‌സാപ്പ് ഉപയോഗിക്കാത്തവരായി ഇന്നത്തെ കാലത്ത് ആരും തന്നെ ഇല്ല. അതുകൊണ്ട് തന്നെ ഓരോ വാട്‌സാപ് ഉപയോക്താവും നിരവധി ഗ്രൂപ്പുകളിൽ അംഗമായിരിക്കും. എൽകെജി ക്ലാസിൽ പഠിച്ചതു മുതൽ ജോലി സ്ഥലത്തെ സുഹൃത്തുക്കൾ വരെ ഉൾപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉണ്ട്. ഈ ഗ്രൂപ്പുകളിലെല്ലാം തന്നെ രാവിലെ മുതൽ നിരവധി മെസേജുകളും വരാറുണ്ട്. ഇതെല്ലാം ശ്രദ്ധിക്കാനോ, മെസേജുകൾ വായിക്കാനോ പലർക്കും കഴിയാറില്ല, മാത്രമല്ല ഫോണിന്റെ മെമ്മറിയും പ്രശ്‌നത്തിലാകാറുണ്ട്.
അതുകൊണ്ട് തന്നെ പലരും പല ഗ്രൂപ്പുകളിൽ നിന്നും എക്‌സിറ്റ് അടിച്ച് ഇറങ്ങി പോരാറുണ്ട്. എന്നാൽ, ഏതെങ്കിലും ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആയാൽ ഗ്രൂപ്പിലുള്ളവരെല്ലാം അറിയും. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ അംഗങ്ങൾക്ക് ഇറങ്ങിപോകാൻ സാധിച്ചേക്കും. നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഇത്തരമൊരു ഫീച്ചർ വാട്‌സാപ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ വന്നിട്ടുണ്ട്.
ആരെങ്കിലും വാട്‌സാപ് ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചാൽ ചാറ്റിൽ മറ്റ് ആളുകളെ പുറത്തുപോയ കാര്യം അറിയിക്കില്ലെന്ന് കാണിക്കുന്നു. വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഗ്രൂപ്പ് അഡ്‌മിന്മാർക്ക് മാത്രമാണ് ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും പുറത്തുപോയാൽ കാണാൻ കഴിയൂ. എന്നാൽ ഗ്രൂപ്പിലുള്ള മറ്റുള്ളവർക്ക് ഇക്കാര്യം കണ്ടെത്താനും കഴിയില്ല.
നിലവിൽ ആരെങ്കിലും ഗ്രൂപ്പിൽ നിന്ന് പുറത്തുപോയാൽ അക്കാര്യം എല്ലാ അംഗങ്ങളെയും അറിയിക്കുന്നുണ്ട്. പുതിയ ഫീച്ചർ വാട്‌സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ വരുമെന്നാണ് അറിയുന്നത്. എന്നാൽ ഈ ഫീച്ചർ ആദ്യം ഡെസ്‌ക്ടോപ് ബീറ്റയിൽ വരുമെന്നാണ് റിപ്പോർട്ട്.