വിസ്‌കോൺസിൽ: വിസ് കോൺസിനിലെ ഏഴ് കൗണ്ടികളിൽ കോവിഡ് 19 കേസ്സുകൾ വർദ്ധിക്കുന്നതിനാൽ പൊതു സ്ഥലങ്ങളിലും, ഇൻഡോറിലും മാസ്‌ക ഉപയോഗിക്കണമെന്ന് മെയ് 16(തിങ്‌ളാഴ്ച) ആരോഗ്യവകുപ്പു അധികൃതർ നിർദ്ദേശിച്ചു, മാസ്‌ക് ധരിക്കുന്നത് വാക്‌സിനേറഅറ് ചെയ്തവർക്കും, ചെയ്യാത്തവർക്കും ഒരുപോലെ ബാധകമാണ്. ബാരൺ, റസ്‌ക്ക്, ലക്രോസി, മോൺറൊ, വെർണൻ, കെനോഷ, റാസിൻ എന്നീ കൗണ്ടികളിലാണ് പുതിയ ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്.

വിസ്‌കോൺസിനിലെ മുപ്പത്തിയെട്ട് കൗണ്ടികളിൽ കോവിഡ് 19 വർദ്ധനവ് മീഡിയം ലവലിലാണ്. ഇവിടെയുള്ള ഹൈറിസ്‌ക്കിലുള്ളവർ ഡോക്ടർമാരായി സംസാരിച്ചതിനു ശേഷം മാസ്‌ക് ധരിക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. 27 കൗണ്ടികളിൽ കോവിഡ് ലവൽ ലൊ റിസ്‌ക്കിലാണെന്നും സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) അറിയിച്ചു.

മെയ് (13) കഴിഞ്ഞ വെള്ളിയാഴ്ച ലഭ്യമായ കണക്കുകൾ അനുസരിച്ചു വിസ്‌കോൺസിൽ സംസ്ഥാനത്തു പ്രതിദിനം 2095 കേസ്സുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 11 മുതൽ മെയ് 13 വരെ പ്രതിദിനം 374 കേസ്സുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തിൽ 13.7 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ വാരാന്ത്യം 13.9 ശതമാനമായി ഉയർന്നിരുന്നു. ന്യൂയോർക്കിലും കോവിഡ് കേസ്സുകൾ വർദ്ധിച്ചുവരുന്നതിനാൽ മാസക് മാൻഡേറ്റ് വീണ്ടും ആവശ്യമാണോ എന്ന് ഗവൺമെന്റ് ആലോചിച്ചുവരികയാണ്.