ദുബൈ: ഉപഭോക്താക്കളുടെ സന്തോഷവും സമൂഹത്തിന്റെ ക്ഷേമവും ലക്ഷ്യമിട്ട് മെയ്‌ മാസത്തിൽ ആകർഷകമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ്. ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിലായി അയ്യായിരം ഉത്പന്നങ്ങൾക്ക് വില കുറയുമെന്നാണ് യൂണിയൻകോപിന്റെ പ്രഖ്യാപനം.

ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തിൽ ഓഫറുകൾ പ്രഖ്യാപിക്കുകയാണ് യൂണിയൻകോപ് ചെയ്യുന്നതെന്ന് വിശദവിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് യൂണിയൻകോപ്പ് ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ ഡിസ്‌കൗണ്ടുകൾ ഉൾപ്പെടെയുള്ള പ്രമോഷനുകൾ പ്രഖ്യാപിക്കാനുള്ള യൂണിയൻകോപിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണിത്. സമഗ്രവും വ്യത്യസ്തവുമായ വിവിധ ക്യാമ്പയിനുകൾ യൂണിയൻകോപ് മെയ്‌ മാസത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട നിത്യോപയോഗ സാധനങ്ങൾക്കും ഭക്ഷ്യ ഉത്പന്നങ്ങൾക്കും 65 ശതമാനം വരെ ഇതിന്റെ ഭാഗമായി വിലക്കുറവ് ലഭിക്കും. ദുബൈയുടെ വിവിധ ഭാഗങ്ങളിലായി പരന്നുകിടക്കുന്ന എല്ലാ യൂണിയൻകോപ് ശാഖകളിലൂടെയും കൊമേഴ്‌സ്യൽ സെന്ററുകളിലൂടെയും ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.

ഈ ഓഫറുകൾ മെയ്‌ മാസം ആദ്യം മുതൽ തന്നെ ലഭ്യമാകുന്നുണ്ടെന്നും ഉപഭോക്താക്കൾക്ക് യൂണിയൻകോപ് ശാഖകൾ നേരിട്ട് സന്ദർശിച്ചോ അല്ലെങ്കിൽ സ്മാർട്ട് ഓൺലൈൻ സ്റ്റോർ (മൊബൈൽ ആപ്) വഴിയോ അത് പ്രയോജനപ്പെടുത്താമെന്നും അൽ ബസ്തകി പറഞ്ഞു. ഓൺലൈൻ സ്റ്റോറിലും എല്ലാ പ്രമോഷണൽ ഓഫറുകളും ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട പച്ചക്കറികൾ, പഴവർഗങ്ങൾ, ജ്യൂസുകൾ, വെള്ളം, പാൽ ഉത്പന്നങ്ങൾ, മാംസം, മധുരപലഹാരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, അരി, എണ്ണ എന്നിങ്ങനെയുള്ള അയ്യായിരം ഉത്പന്നങ്ങൾക്ക് ഈ ഓഫർ ബാധകമാവുമെന്ന് മെയ്‌ മാസത്തിലെ പ്രൊമോഷണൽ ഓഫറുകൾ വിശദീകരിച്ചുകൊണ്ട് യൂണിയൻകോപ് ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ പറഞ്ഞു. ഉപഭോക്താക്കളുടെ താത്പര്യം മുൻനിർത്തി രൂപകൽപന ചെയ്ത മാർക്കറ്റിന് പദ്ധതികളുടെ ഭാഗമായാണ് ഇവയെല്ലാം ശ്രദ്ധാപൂർവം വിഭാവനം ചെയ്തിരിക്കുന്നത്. ഒപ്പം ഉപഭോക്താക്കൾക്ക് വിവിധങ്ങളായ അവസരങ്ങളൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ഒരു ഷോപ്പിങ് അനുഭവമായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.