- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് ചെർക്കപ്പാറയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; അപകടം സംഭവിച്ചത് കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ: കാസർകോഡ് ജില്ലയിൽ മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ മരണം
കാസർകോഡ്: കാസർകോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. ചെർക്കപ്പാറ സർക്കാർ സ്‌കൂളിന് സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പെരിയ ചെർക്കപ്പാറ തരംഗം ക്ലബ്ബിനു സമീപത്തെ മഞ്ഞംകാട് ഹൗസിൽ ദിനേശന്റെ മകൻ ദിൽജിത്ത്, നന്ദഗോപൻ എന്നിവരാണ് മരിച്ചത്.
വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സഭവം. ദിൽജിത്തും നന്ദഗോപനും ഉൾപ്പെടെയുള്ള ആറുപേരായിരുന്നു കുളിക്കാനെത്തിയത്. കുളിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ ഇരുവരും ചെളിയിൽ അകപ്പെടുകയായിരുന്നു. ഇതുകണ്ട് കൂടെയുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുക ആിരുന്നു. നാട്ടുകാർ എത്തിയാരുന്നു തിരച്ചിൽ നടത്തിയത്. ദിൽജിത്തിന്റെ മൃതദേഹം ആദ്യം ലഭിക്കുകയായിരുന്നു.
ചെളിയിൽ പൂണ്ട രണ്ടാമത്തെ മൃതദേഹം കണ്ടെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് കാസർകോഡ് നിന്ന് ഫയർഫോഴ്‌സെത്തിയാണ് നന്ദഗോപന്റെ മൃതദേഹം പുറത്തെടുത്തത്. കാസർകോഡ് ജില്ലയിൽ മൂന്ന് ദിവസത്തിനിടെ സംഭവിക്കുന്ന മൂന്നാമത്തെ മുങ്ങിമരണമാണ് ഇത്. നേരത്തെ കാക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയും മുങ്ങി മരിച്ചിരുന്നു.