- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ ജൂൺ മുതൽ മാറ്റം; ട്രെയിനുകൾക്ക് വേഗം കൂടു
കോട്ടയം: കോട്ടയംവഴിയുള്ള പാതയിരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ഇതുവഴി ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ ജൂൺ രണ്ടാംവാരത്തോടെ നേരിയ മാറ്റമുണ്ടാകും. ക്രോസിങ് ഇല്ലാതാകുന്നതോടെ ട്രെയിനുകളുടെ വേഗം കൂടുന്നതാണ് ഇതിനു കാരണം. കോട്ടയംവഴിയുള്ള ഇരട്ടപ്പാത മെയ് 29-ന് കമ്മിഷൻചെയ്യുമെങ്കിലും കോട്ടയത്ത് യാർഡിന്റെ നവീകരണം ബാക്കിയുണ്ട്.
ഇത് പൂർത്തിയാകാൻ രണ്ടാഴ്ചകൂടിയെടുക്കും. പ്ലാറ്റ്ഫോമുകൾ പൂർണമായും ഉപയോഗിക്കാവുന്ന സാഹചര്യമൊരുങ്ങിയാൽ പകൽ ഓടുന്ന വേണാട്, പരശുറാം തുടങ്ങിയ എക്സ്‌പ്രസ് ട്രെയിനുകളുടെ സമയം മാറും. നിലവിൽ പാതയിരട്ടിപ്പിക്കൽ ജോലികൾ നിശ്ചയിച്ചക്രമത്തിൽത്തന്നെയാണ് മുന്നോട്ടുപോകുന്നതെന്ന് അധികൃതർ അറിയിച്ചു.
Next Story