- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിഫോം അണിഞ്ഞ് അടിപൊളി ഡാൻസുമായി എയർഹോസ്റ്റസ്; ഉമാ മീനാക്ഷിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
'ലത് ലഗ് ഗയേ' എന്ന ഗാനത്തിന് അടിപൊളി ഡാൻസുമായി എത്തിയ എയർ ഹോസ്റ്റസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സ്‌പേസ് ജെറ്റ് എയർ ഹോസ്റ്റസായ ഉമ മീനാക്ഷിയുടെ വീഡിയോ ആണ് ശ്രദ്ധേയമാകുന്ന്.
ഗാനത്തിലെ വരിയായ 'മുഛേ തോ തേരി ലത് ലഗ്ജായേ, ലഗ്ജായേ' എന്നെഴുതിയാണ് ഉമ വിഡിയോ പങ്കുവച്ചത്. പതിവു പോലെ വളരെ അനായാസേനയാണ് ഉമ ചുവടുവെപ്പ്. ഉമയുടെ ഭാവങ്ങളും ശ്രദ്ധേയമാണ്. ഒരു ദിവസം മുൻപ് എത്തിയ വിഡിയോ വൈറലാണ്. സോഷ്യൽ മീഡിയയിൽ എത്തി ഏതാനും നിമിഷങ്ങൾക്കകം തന്നെ 1.1 ലക്ഷം പേരാണ് വിഡിയോ കണ്ടത്. നിരവധി ആളുകളാണ് ഉമയുടെ നൃത്തത്തെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.
സ്‌പേസ് ജെറ്റ് എയർ ഹോസ്റ്റസായ ഉമ മീനാക്ഷിയുടെ വീഡിയോകൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റാണ്. മുൻപും നിരവധി വിഡിയോകൾ ഉമ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫോളവഴ്‌സുള്ള വ്യക്തിയാണ് ഉമ മീനാക്ഷി. എയർ ഹോസ്റ്റസായ ഉമയുടെ ചില വിഡിയോകൾ മുൻപ് വിവാദങ്ങൾക്കു വഴിവച്ചിരുന്നു. 2012ൽ പുറത്തിറങ്ങിയ 'റേസ് 2' എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഉമ മീനാക്ഷി ചുവടുവയ്ക്കുന്നത്.