വർഷാവസാനം തന്നെ ചാംഗി വിമാനത്താവളത്തിൽ ബയോമെട്രിക്‌സ് സംവിധാനം നടപ്പിലായി തുടങ്ങുമെന്ന റിപ്പോർട്ട് പുറത്ത് വന്നു.ഈ സംവിധാനം നടപ്പിൽ വന്നാൽ ചാംഗി എയർപോർട്ടിൽ നിന്ന് പുറത്തേക്ക് പറക്കുന്ന യാത്രക്കാർ ഇമിഗ്രേഷൻ ക്ലിയർ ചെയ്യുമ്പോൾ അവരുടെ പാസ്പോർട്ടുകളോ ബോർഡിങ് പാസുകളോ ഹാജരാക്കേണ്ടതില്ല.

ചാങ്കിയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് ഭൗതികമായ ഐഡന്റിറ്റിയോ യാത്രാ രേഖകളോ ഹാജരാക്കാതെ, വിവിധ ഡിപ്പാർച്ചർ ടച്ച് പോയിന്റുകളിൽ പരിശോധനയ്ക്കായി അവരുടെ ബയോമെട്രിക്‌സ് ഹാജരാക്കിയാൽ മതിയാകും. ഇത്‌സുരക്ഷിതവും ആരോഗ്യകരവുമായ യാത്രയും ഇത് ഉറപ്പ് നല്കുന്നുണ്ട്.

ഭാവിയിൽ, സിംഗപ്പൂർ നിവാസികൾ് ചാംഗി വിടുകയോ അവിടെയെത്തുകയോ ചെയ്യുന്നവർക്ക് അവരുടെ പാസ്പോർട്ട് ഹാജരാക്കാതെ തന്നെ ഇമിഗ്രേഷൻ ക്ലിയർ ചെയ്യാൻ കഴിയുമെന്ന് ഇമിഗ്രേഷൻ ആൻഡ് ചെക്ക്പോയിന്റ് അഥോറിറ്റി (ഐസിഎ) മുമ്പ് പറഞ്ഞിരുന്നു.പകരം, അവർ ക്ലിയറൻസ് ഗേറ്റുകളിലൂടെ നടക്കുമ്പോൾ ഐറിസും ഫേഷ്യൽ ബയോമെട്രിക്‌സും ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി പരിശോധിക്കും.

സിംഗപ്പൂരിലേക്കുള്ള ആദ്യ സന്ദർശനത്തിൽ തന്നെ ഫേഷ്യൽ, ഐറിസ് ബയോമെട്രിക്സ് എന്റോൾ ചെയ്ത വിദേശ യാത്രക്കാർക്ക് ഈ വർഷത്തിന്റെ രണ്ടാം പകുതി മുതൽ ഇവിടെയുള്ള തുടർന്നുള്ള യാത്രകളിൽ ഓട്ടോമേറ്റഡ് ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുമെന്ന് ഈ മാസം ആദ്യം ഐസിഎ അറിയിച്ചിരുന്നു.