കുവൈറ്റ് സിറ്റി:ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ് സ് എരിഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടി എൻ സി പി ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷൻ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു. മെയ് 24ന് കേരളത്തിൽ കൊച്ചിയിൽ വച്ച് നടക്കുന്ന എൻ സി പി സംസ്ഥാന പ്രതിനിധി സമ്മേളനം വിജയിപ്പി ക്കുന്നതിനുള്ള പരിപാടികൾ ഏകോപിക്കുന്നതിനും, കൂടുതൽ ഒ എൻ സി പി ഗ്ലോബൽ പ്രതിനിധികളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനും, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ: ജോ ജോസഫിന്റെ വിജയത്തിനായി കൂടുതൽ പ്രവാസി വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമാക്കാനും നേതാക്കൾ അഭ്യർത്ഥിച്ചു.

എൻ സി പി സംസ്ഥാന പ്രതിനിധി സമ്മേളനം എൻ സി പി ദേശീയ പ്രസിഡന്റ് ശ്രീ ശരത് പവാർ എംപിയാണ് കൊച്ചിയിൽ ഏ സി ഷണ്മുഖദാസ് നഗറിൽ (കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട സ്റ്റേഡിയം ഗ്രൗണ്ട്) ഉദ്ഘാടനം ചെയ്യുന്നത്.എൻ സി പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളത്തിൽ ഇടതുപക്ഷ നേതാക്കൾക്കൊപ്പം ഡോ: ജോ ജോസഫും പങ്കെടുക്കുന്നുണ്ട്

ഒ എൻ സി പി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ, വൈസ് പ്രസിഡണ്ടുമാരായ സണ്ണി മിറാൻഡ, പ്രിൻസ്, ജോ: സെക്രട്ടറി അശോകൻ എന്നിവർ കുവൈറ്റ് കൺവെൻഷൻ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.